ഇ​ന്ത്യ​ൻ ഗ്രാ​ന്‍റ് മു​ഫ്തി​യു​ടെ സ്വീ​ക​ര​ണം വ​ൻ വി​ജ​യ​മാ​ക്കും: മ​ർ​ക​സ് അ​ലും​നൈ
Tuesday, April 16, 2019 12:52 AM IST
ദു​ബാ​യ്: ഇ​ന്ത്യ​ൻ ഗ്രാ​ന്‍റ് മു​ഫ്തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ർ​ക​സ് ചാ​ൻ​സി​ല​ർ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്ലി​യാ​ർ​ക്ക് വെ​ള്ളി​യാ​ഴ്ച ന​ൽ​കു​ന്ന ന്ധ​പ്ര​വാ​സ​ത്തി​ന്‍റെ സ്നേ​ഹാ​ദ​രം​ന്ധ പ​രി​പാ​ടി വ​ൻ വി​ജ​യ​മാ​ക്കാ​ൻ മ​ർ​ക​സ് അ​ലും​നൈ നാ​ഷ​ന​ൽ ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം തീ​രു​മാ​നി​ച്ചു.

കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്ലി​യാ​രു​ടെ ശ്ര​മ​ഫ​ല​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ യു​എ​ഇ​യി​ൽ ജോ​ലി​ചെ​യ്തു​വ​രു​ന്നു. തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​ത്തി​നി​ട​യി​ലും മ​ർ​ക​സ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​വ​രു​ടെ കു​ടും​ബ​ത്തി​ന്‍റെ​യും ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി​യു​ള്ള ഉ​സ്താ​ദി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ന്ദി​യോ​ടെ സ്മ​രി​ക്കേ​ണ്ട​താ​ണെ​ന്നും ക​മ്മി​റ്റി വി​ല​യി​രു​ത്തി.

അ​ബു​ദാ​ബി സി​റ്റി ഗോ​ൾ​ഫ് ക്ല​ബ് മൈ​താ​നി​യി​ൽ വൈ​കു​ന്നേ​രം ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ യു​എ​ഇ​യി​ലെ അ​ലും​നൈ​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നും മു​ഴു​വ​ൻ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്നും വാ​ഹ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

അ​ബ്ദു​സ​ലാം കോ​ളി​ക്ക​ൽ, ഫൈ​സ​ൽ ക​ൽ​പ്പ​ക, റ​ഹീം വെ​ങ്കി​ട​ങ്ങ്, സ​ലീം ആ​ർ​ഇ​സി, മു​ഹ​മ്മ​ദ​ലി പ​ര​പ്പ​ൻ​പൊ​യി​ൽ, ത്വ​യി​ബ് ഷി​റി​യ തു​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.