കുവൈത്ത് സിറ്റി: കാലത്തിന്റെ അനിവാര്യതയെ വായിച്ചെടുക്കുന്ന സംഘടനാ ശൈലി സൃഷ്ടിച്ചെടുക്കണമെന്ന് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എൻ.പി. അബ്ദുസമദ് പൂക്കാട് പറഞ്ഞു.
കുവൈത്ത് കെ എംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി കബദിൽ സംഘടിപ്പിച്ച ’തഫ്ഹീമുസിയാസ’ പഠന ക്യാന്പിൽ പൊളിറ്റിക്കൽ സ്കൂൾ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു സമദ്. കുവൈത്ത് കെ എംസി സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ കൊല്ലം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. എം.കെ. അബ്ദുറസാഖ്, എം.ആർ. നാസർ, കുഞ്ഞമ്മദ് പേരാന്പ്റ, കെ ടി പി അബ്ദുറഹിമാൻ, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, ഷഹീദ് പാട്ടില്ലത്ത്, ഹാരിസ് വള്ളിയോത്ത്, ടി ടി ഷംസു, ഷരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ, ഡോക്ടർ മുഹമ്മദലി, അസീസ് പേരാന്പ്റ, ബഷീർ ബാത്ത, ഫൈസൽ കടമേരി, സലീം എംഎൽസി, ലത്തീഫ് കരിന്പങ്കണ്ടി, ഗഫൂർ മുക്കാട്ട്, സലാം നന്തി, സൈഫുള്ള പാലോളി, പ്രസംഗിച്ചു.
കുവൈത്ത് സന്ദർശിക്കുന്ന എലത്തൂർ മണ്ഡലം വൈസ് പ്രസിഡന്റ് സി. മുഹമ്മദിന് സ്വീകരണം നൽകി. മൂന്നുപതിറ്റാണ്ട് കാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെ എംസിസി സീനിയർ നേതാവ് എച്ച.് ഇബ്രാഹിം കുട്ടിക്ക് യാത്രയയപ്പു നൽകി. ക്യാന്പിനോടനുബന്ധിച്ച് അംഗങ്ങളുടെ കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളിൽ നാദാപുരം, കുന്നമംഗലം, എലത്തൂർ മണ്ഡലങ്ങൾ ജേതാക്കളായി.
റിപ്പോർട്ട്: സലിം കോട്ടയിൽ