കി​ഴ​ക്കി​ന്‍റെ വെ​നീ​സ് ഉ​ത്സ​വ് 2019 മാ​ർ​ച്ച് 29ന്
Tuesday, March 26, 2019 11:42 PM IST
കു​വൈ​ത്ത് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (അ​ജ​പാ​ക്) കി​ഴ​ക്കി​ന്‍റെ വെ​നീ​സ് ഉ​ത്സ​വ് 2019 മാ​ർ​ച്ച് 29 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടു നാ​ലു മു​ത​ൽ അ​ബാ​സി​യ മെ​റീ​ന ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് അ​ജ​പാ​ക് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ്ര​ശ്സ്ത ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വ് വ​യ​ലാ​ർ ശ​ര​ത് ച​ന്ദ്ര വ​ർ​മ്മ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന മെ​ഗാ ഷോ​യി​ൽ ച​ല​ചി​ത്ര പി​ന്ന​ണി​ഗാ​യി​ക സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ, ച​ല​ച്ചി​ത്ര പി​ന്ന​ണി​ഗാ​യ​ക​ൻ നി​ര​ഞ്ജ​ൻ സു​രേ​ഷ് എ​ന്നി​വ​രു​ടെ ഗാ​ന​മേ​ള​യും ഉ​ഷാ തൃ​ശൂ​ർ കു​വൈ​റ്റ് പൊ​ലി​ക നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ സ​ഹാ​യ​ത്താ​ൽ ന​ട​ത്തു​ന്ന നാ​ട​ൻ​പാ​ട്ടും കോ​മ​ഡി രം​ഗ​ത്തെ പ്ര​ശ്സ്ത​രാ​യ ന​സീ​ർ സം​ക്രാ​ന്തി, ഷി​നോ​ദ് മ​ല​യാ​റ്റൂ​ർ , ജ​യ​ദേ​വ് ക​ല​വൂ​ർ എ​ന്നി​വ​ർ ന​യി​ക്കു​ന്ന കോ​മ​ഡി ഷോ​യും ഉ​ണ്ട​യാ​യി​രി​ക്കും.

വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ രാ​ജീ​വ് ന​ടു​വി​ലേ​മു​റി, സ​ണ്ണി പ​ത്തി​ച്ചി​റ, മാ​ത്യു ചെ​ന്നി​ത്ത​ല, തോ​മ​സ് പ​ള്ളി​ക്ക​ൽ, ബാ​ബു പ​ന​ന്പ​ള്ളി, ജോ​ണ്‍​സ​ണ്‍ കെ. ​ജോ​ണ്‍, കു​ര്യ​ൻ തോ​മ​സ്, അ​ജി​കു​ട്ട​പ്പ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ