ഒഐസിസി സാൽമിയ ഏരിയ നേതൃയോഗം
Tuesday, March 26, 2019 11:34 PM IST
കുവൈത്ത്: ഒഐസിസി സാൽമിയ ഏരിയ കോണ്‍ഗ്രസ് നേതാക്കളുടെ ഒരു യോഗം ഇന്നലെ വൈകിട്ട് സാൽമിയയിൽ ആക്ടിംഗ് പ്രസിഡന്‍റ് എബി വാരിക്കാടിന്‍റെ അധ്യക്ഷതയിൽ ചേർന്നു. മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ വരുന്ന ലോകസഭാ തെരെഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയത്തിനുവേണ്ടി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചു ചർച്ച ചെയുകയും പ്രവർത്തനങ്ങൾ സാധാരണപ്രവത്തകരിലേക്കു എത്തിക്കുന്നതിനുവേണ്ടിയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജൂണ്‍ 15നു നടക്കുന്ന കുവൈത്ത് സന്ദർശനവും പുരസ്കാരസന്ധ്യ എന്ന പരിപാടി വിജയിപ്പിക്കുന്നതിവേണ്ടി ഒന്നിച്ചു പ്രവർത്തിക്കുവാനും കൂടാതെ സാൽമിയയിലെ മുഴുവൻ കോണ്‍ഗ്രസ് അനുഭാവികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു വിപുലമായ യോഗം വിളിക്കുവാനും യോഗം തീരുമാനിച്ചു. സാൽമിയ ഏരിയ കണ്‍വീനറായി ജോമോൻ കോയിക്കരയെയും ജോ. കണ്‍വീനറായി വ്രിപിൻ മങ്ങാട്ടിനെയും യോഗം തെരെഞ്ഞെടുത്തു. ബി.എസ്. പിള്ള , ചാക്കോ ജോർജ്കുട്ടി, ബേക്കണ്‍ ജോസഫ്, സാം കുഞ്ഞുകുഞ്ഞു, ടോം ഇടയാടിൽ, ജോസഫ് കോന്പാറ, പെയ്റ്റണ്‍, മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.

റിപ്പോർട്ട്: വിബിൻ രാജേന്ദ്രൻ