ഷാ​ഡോ വോ​ളി​ഫെ​സ്റ്റ് സീ​സ​ണ്‍ 2: ഒ​ണ്‍​ലി ഫ്ര​ഷ് ജേ​താ​ക്കാ​ളാ​യി
Monday, March 25, 2019 11:17 PM IST
അ​ബു​ദാ​ബി: യു​എ​ഇ​യി​ലെ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ പ്ര​വാ​സി​ക​ളു​ടെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ ഷാ​ഡോ സോ​ഷ്യ​ൽ ഫോ​റം വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ’ലീ​മാ​ക്സ് സേ​ഫ് ലൈ​ൻ ഷാ​ഡോ വോ​ളി ഫെ​സ്റ്റ് സീ​സ​ണ്‍ 2’ വി​ൽ, ഒ​ണ്‍​ലി ഫ്ര​ഷ് ദു​ബാ​യ് ജേ​താ​ക്ക​ളാ​യി. യു​എ​ഇ​യി​ലെ പ്ര​ശ​സ്ത ടീ​മു​ക​ളു​ടെ ബാ​ന​റി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ അ​ന്താ​രാ​ഷ്ട്ര താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ബി​ഗ് മാ​ർ​ട്ട് ദു​ബാ​യ് ര​ണ്ടാം സ്ഥാ​നം നേ​ടി.

അ​ബു​ദാ​ബി അ​ൽ​ന​ഹ​ദ നാ​ഷ​ണ​ൽ സ്കൂ​ൾ ഹാ​ളി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ (ISC) പ്ര​സി​ഡ​ന്‍റ് ര​മേ​ഷ് വി. ​പ​ണി​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ദീ​പ് കു​മാ​ർ കു​റ്റി​ക്കോ​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ സ​ലിം ചി​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് എ.​കെ ബീ​രാ​ൻ​കു​ട്ടി, അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജി​ത് കു​മാ​ർ, ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​സ്മാ​ൻ ക​ര​പ്പ​ത്ത്, പ്ര​ശ​സ്ത വോ​ളി​ബാ​ൾ താ​രം മൊ​യ്ദീ​ൻ കു​ഞ്ഞി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വും മു​ൻ ദേ​ശീ​യ വോ​ളി ടീം ​ക്യാ​പ്റ്റ​നു​മാ​യ ക​പി​ൽ ദേ​വ്, കേ​ര​ള സീ​നി​യ​ർ വോ​ളി ടീം ​കോ​ച്ച് അ​ബ്ദു​ൾ നാ​സ​ർ, മു​ൻ താ​രം മു​ഹ​മ്മ​ദ് ജോ​ഷി, ഒ​ണ്‍​ലി ഫ്ര​ഷ് വോ​ളി ടീം ​ഉ​ട​മ ശി​വ​കു​മാ​ർ മേ​നോ​ൻ, ബി​ഗ് മാ​ർ​ട്ട് വോ​ളി ടീം ​ഉ​ട​മ ഖാ​സിം ഹം​സ, പ്രൊ ​വോ​ളി ടീം ​കാ​ലി​ക്ക​റ്റ് ഹീ​റോ​സ് ഉ​ട​മ സ​ഫീ​ർ പി.​ടി, ദേ​ശീ​യ വോ​ളി റ​ഫ​റി കേ​ദാ​ർ ഭാ​ട്യ, എ​ന്നി​വ​രെ ആ​ദ​രി​ച്ചു. സേ​ഫ് ലൈ​ൻ മാ​നേ​ജി​ങ് ഡ​യ​റ​ക്റ്റ​ർ അ​ബൂ​ബ​ക്ക​ർ, ലീ​മാ​ക്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്റ്റ​ർ അ​ബ്ദു​ൾ സ​മ​ദ്, അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റ് ടി.​എ. നാ​സ​ർ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജ​യ​കു​മാ​ർ പെ​രി​യ , സു​രേ​ഷ് കു​മാ​ർ, കെ.​കെ.​ശ്രീ പി​ലി​ക്കോ​ട്, അ​ബ്ദു​ൾ ഖാ​ദ​ർ, ത​രു​ണ്‍ ലീ ​ജോ​ർ​ജ്, ര​വീ​ന്ദ്ര​ൻ ക​ള​ക്ക​ര, വി​നോ​ദ് കു​മാ​ർ, ശ്രീ​യേ​ശ​ൻ വെ​ള്ളാ​ല, ഉ​മേ​ഷ് കാ​ഞ്ഞ​ങ്ങാ​ട്, സു​നീ​ഷ് ക​ള​ക്ക​ര, ശ്രീ​ജി​ത്ത് എ.​കെ., ഹ​രീ​ഷ് വെ​ള്ളാ​ല, ബി​ജു​രാം, ഉ​ണ്ണി, പ്ര​ശാ​ന്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള