യു​എ​ഇ എ​ക്സ്ചേ​ഞ്ച് യു​എ​ഇ ഓ​പ്പ​ണ്‍ അത്‌ലറ്റിക്‌ മീ​റ്റ്
Monday, March 25, 2019 11:09 PM IST
അ​ബു​ദാ​ബി: അ​ബു​ദാ​ബി മ​ല​യാ​ളീ സ​മാ​ജം യു​എ​ഇ എ​ക്സ്ചേ​ഞ്ച് യു​എ​ഇ ഓ​പ്പ​ണ്‍ അത്‌ലറ്റിക്‌ മീ​റ്റ് ഫോ​ഴ്സ് ഓ​ഫി​സേ​ഴ്സ് ക്ല​ബ് സ്റ്റേ​ഡി​യ​ത്തി​ൽ യു​എ​ഇ എ​ക്സ്ചേ​ഞ്ച് ഇ​വ​ന്‍റ് ഹെ​ഡ് മാ​നേ​ജ​ർ വി​നോ​ദ് ന​ന്പ്യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബു​ദാ​ബി മ​ല​യാ​ളീ സ​മാ​ജം പ്ര​സി​ഡ​ന്‍റ് ടി.​എ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ബു സാം ​ഫി​ലി​പ്പ് , യു​എ​ഇ എ​ക്സ്ചേ​ഞ്ച് ഏ​രി​യ മാ​നേ​ജ​ർ മ​നോ​ജ്, സ​മാ​ജം കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി ശ്രീ. ​ഉ​മ്മ​ർ നാ​ല​ക​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യു​എ​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്നു​ള്ള 300ൽ ​പ​രം സ്കൂ​ൾ കു​ട്ടി​ക​ളും വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള കാ​യി​ക താ​ര​ങ്ങ​ളും സ​മാ​ജം അം​ഗ​ങ്ങ​ളും അ​ണി​നി​ര​ന്ന് വ​ർ​ണാ​ഭ​മാ​യ മാ​ർ​ച്ച് പാ​സ്റ്റോ​ടെ ഒ​ൻ​പ​തി​ന് അ​ത്ല​റ്റി​ക് മീ​റ്റ് ആ​രം​ഭി​ച്ചു. 6 വ​യ​സി​നു താ​ഴെ​യു​ള്ള ആ​ണ്‍ കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​കം പ്ര​ത്യേ​കം മ​ത്സ​ര​ങ്ങ​ളാ​യി​രു​ന്നു. കൂ​ടാ​തെ 6 വ​യ​സ്സു​മു​ത​ൽ 18 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും മ​ത്സ​രം പ്ര​ത്യേ​ക​മാ​യി​രു​ന്നു. ഫാ​മി​ലി​ക്കും 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​രു​ന്നു. മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും, മെ​ഡ​ലും വി​ത​ര​ണം ചെ​യ്തു. മ​ത്സ​ര​ങ്ങ​ൾ​ക്ക് ജ​യ​രാ​ജ്, പു​ന്നൂ​സ് ചാ​ക്കോ, യേ​ശു​ശീ​ല​ൻ, വി​ജ​യ​രാ​ഘ​വ​ൻ, പ​ള്ളി​ക്ക​ൽ ഷു​ജാ​ഹി, എ.​എം. അ​ൻ​സാ​ർ, അ​ഷ്റ​ഫ് പ​ട്ടാ​ന്പി, അ​നി​ൽ കു​മാ​ർ എ.​പി , അ​ബ്ദു​ൽ കാ​ദ​ർ തി​രു​വ​ത്ര, അ​ഹ​ദ് വെ​ട്ടൂ​ർ, സ​ന്തോ​ഷ് സി.​പി , ബി​ജു വാ​രി​യ​ർ , ബാ​ബു ഷാ​ജി​ൻ, അ​ജാ​സ്, ഷാ​ജ​ഹാ​ൻ ഹൈ​ദ​ര​ലി, ഷാ​ജി കു​മാ​ർ, സ​തീ​ഷ് കൊ​ല്ലം, അ​പ​ർ​ണ സ​ന്തോ​ഷ്, അ​നു​പ ബാ​ന​ർ​ജി, നൗ​ഷി​ദ ഫ​സ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള