എ​ൽ​എ​ൽ​എ​ച്ച് മ​ല​ബാ​ർ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബോ​ൾ: ചാ​ല​ഞ്ചേ​ഴ്സ് തി​രൂ​ര​ങ്ങാ​ടി ജേ​താ​ക്ക​ൾ
Monday, March 25, 2019 11:07 PM IST
അ​ബു​ദാ​ബി : മ​ല​പ്പു​റം ജി​ല്ലാ കെഎംസി​സി അ​ബു​ദാ​ബി ഡോം ​റൗ​ദ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഒ​ന്നാ​മ​ത് എ​ൽ​എ​ൽ​എ​ച്ച് മ​ല​ബാ​ർ സൂ​പ്പ​ർ ലീ​ഗ് സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ചാ​ല​ഞ്ചേ​ഴ്സ് തി​രൂ​ര​ങ്ങാ​ടി ജേ​താ​ക്ക​ളാ​യി.

മ​ല​പ്പു​റം ജി​ല്ല​യി​ലെ പ​തി​നാ​റ് ടീ​മു​ക​ൾ മ​ണ്ഡ​ല​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​എ​ഇ​യി​ലെ പ്ര​മു​ഖ​രാ​യ ക​ളി​ക്കാ​രെ​യാ​ണ് ഗ്രൗ​ണ്ടി​ൽ ഇ​റ​ക്കി​യ​ത്. രാ​വി​ലെ 9ന് ​ആ​രം​ഭി​ച്ച ടൂ​ർ​ണ​മെ​ന്‍റ് അ​ബു​ദാ​ബി സ്റ്റേ​റ്റ് ക​ഐം​സി​സി പ്ര​സി​ഡ​ന്‍റ് ഷു​ക്കൂ​ർ അ​ലി ക​ല്ലി​ങ്ങ​ൽ ടൂ​ർ​ണ്ണ​മെ​ന്‍റ് ഉ​ൽ​ഘാ​ട​നം ചെ​യ്തു.

ഒ​ന്നാം റ​ണ്ണ​ർ അ​പ്പ് സ്ഥാ​ന​ത്ത് ന്ധ​വാ​ഗ​ണ്‍ വാ​രി​യേ​ഴ്സ് തി​രൂ​രും​ ര​ണ്ടാം റ​ണ്ണ​ർ ആ​പ്പ് ആ​യി ന്ധ​ഗ്രീ​ൻ ബോ​യ്സ് വേ​ങ്ങ​ര​ന്ധ യും ​ട്രോ​ഫി​ക​ൾ​ക്ക് അ​ർ​ഹ​രാ​യി.

മി​ക​ച്ച ക​ളി​ക്കാ​ര​ൻ ടോ​പ് സ്കോ​റ​ർ റോ​മി​യോ (വാ​ഗ​ണ്‍ വാ​രി​യേ​ഴ്സ് തി​രൂ​ർ), മി​ക​ച്ച പ്രോ​മി​സിം​ഗ് പ്ലേ​യ​ർ മെ​ഹ​ദി (ച​ല​ഞ്ചേ​ഴ്സ് തി​രൂ​ര​ങ്ങാ​ടി), മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ ഹാ​ഷിം (തി​രൂ​ർ വാ​ഗ​ണ്‍ വാ​രി​യേ​ഴ്സ് ) മി​ക​ച്ച ഡി​ഫെ​ൻ​ഡ​ർ ന​വാ​സ് (തി​രൂ​ര​ങ്ങാ​ടി) ആ​യും, സ്ട്രൈ​ക്കേ​ഴ്സ് മ​ഞ്ചേ​രി ന​ല്ല അ​ച്ച​ട​ക്ക ടീ​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

എ​ൽ​എ​ൽഎ​ച്ച് ഹോ​സ്പി​റ്റ​ൽ കാ​ർ​ഡി​യോ​ളോ​ജി​സ്റ്റ് ഡോ​ക്ട​ർ ജോ​സ് ജോ​ണ്‍ ജേ​താ​ക്ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി. സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​ഹി​ദാ​യ​ത്തു​ള്ള, ടൂ​ർ​ണ​മെ​ന്‍റ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ റ​ഫീ​ഖ് പി ​ടി, സെ​ക്ര​ട്ട​റി ഹം​സ​ക്കോ​യ, ട്ര​ഷ​റ​ർ ഹം​സ ഹാ​ജി, ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​സ​ലാം പു​റ​ത്തൂ​ർ, അ​ബ്ദു​റ​ഹ്മാ​ൻ ത​ങ്ങ​ൾ, ഖാ​ദ​ർ ഒ​ള​വ​ട്ടൂ​ർ, കാ​ദ​ർ പൊ​ന്നാ​നി, റ​ഷീ​ദ് മാ​റാ​ക്ക​ര, അ​ബു​ഹാ​ജി പ​ക​ര, കു​ഞ്ഞി​പ്പ മോ​ങ്ങം, ഹു​സൈ​ൻ സി.​കെ, ല​ത്തീ​ഫ് ആ​ത​വ​നാ​ട്, സ​ഹീ​ർ മൂ​ന്നി​യൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കെഎംസി​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷു​ക്കൂ​ർ അ​ലി ക​ല്ലി​ങ്ങ​ൾ, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​സീ​സ് കാ​ളി​യാ​ട​ൻ, ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​സ​ലാം ടി.​കെ, ഹം​സ ന​ടു​വി​ൽ, അ​ബു​ദാ​ബി ഇ​ൻ​കാ​സ് പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ പൊ​ന്നാ​നി, മു​സ്ത​ഫ കാ​ച്ച​ടി , സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ അ​ഷ​റ​ഫ് പൊ​ന്നാ​നി, ഹം​സ​ഹാ​ജി മാ​റാ​ക്ക​ര, റ​ഷീ​ദ് അ​ലി മ​ന്പാ​ട്, അ​ബു ഹാ​ജി ക​ള​പ്പാ​ട്ടി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.