കെ​ഫാ​ക് അ​ന്ത​ർ​ജി​ല്ലാ ടൂ​ർ​ണ​മെ​ന്‍റ്: സെ​മി​ഫൈ​ന​ൽ ലൈ​ന​പ്പാ​യി
Monday, March 25, 2019 11:04 PM IST
മി​ശ്രി​ഫ്: കേ​ഫാ​ക് അ​ന്ത​ർ​ജി​ല്ലാ മ​ത്സ​ര​ങ്ങ​ൾ സെ​മി ഫൈ​ന​ൽ ലൈ​ന​പ്പാ​യി. ഒ​ന്പ​തു ജി​ല്ല​ക​ൾ ത​മ്മി​ൽ ര​ണ്ടു ഗ്രൂ​പ്പാ​യി, ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ൽ ഗ്രൂ​പ്പ് എ ​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​വും കോ​ഴി​ക്കോ​ടും ഗ്രൂ​പ്പ് ബി ​യി​ൽ നി​ന്ന് തൃ​ശൂ​രും, ക​ണ്ണൂ​രും സെ​മി​ഫൈ​ന​ലി​ലേ​ക്കു അ​ർ​ഹ​ത നേ​ടി.

ഗ്രൂ​പ്പ് എ​യി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ തി​രു​വ​ന​ന്ത​പു​രം ഗ്രൂ​പ്പ് ബി​യി​ലെ ര​ണ്ടാം​സ്ഥാ​ന​ക്കാ​രാ​യ ക​ണ്ണൂ​രു​മാ​യും, ഗ്രൂ​പ്പ് ബി​യി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ തൃ​ശൂ​രും, ഗ്രൂ​പ്പ് എ ​യി​ലെ ര​ണ്ടാം​സ്ഥാ​ന​ക്കാ​രാ​യ കോ​ഴി​ക്കോ​ടു​മാ​യും ഏ​റ്റു​മു​ട്ടും.

അ​ന്ത​ർ​ജി​ല്ലാ മാ​സ്റ്റേ​ഴ്സ് സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ കോ​ഴി​ക്കോ​ടും മ​ല​പ്പു​റ​വും ത​മ്മി​ലും തൃ​ശൂ​രും എ​റ​ണാ​കു​ള​വും ത​മ്മി​ലും ഏ​റ്റു​മു​ട്ടും. മ​ത്സ​ര​ങ്ങ​ൾ വൈ​കി​ട്ട് നാ​ലു മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്നും സെ​മി ഫൈ​ന​ലു​ക​ൾ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യും കെ​ഫാ​ക് ഭാ​രാ​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ