തൃ​ശൂ​ർ പൂ​രം എ​ക്സി​ബി​ഷ​ൻ 2019 സം​ഘ​ടി​പ്പി​ച്ചു
Monday, March 25, 2019 11:00 PM IST
കു​വൈ​ത്ത്: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് ന്ധ ​പൂ​രം 2019 എ​ക്സി​ബി​ഷ​ൻ മാ​ർ​ച്ച് 22 വെ​ള്ളി​യാ​ഴ്ച്ച ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ൽ അ​ൽ ഹു​ദാ അ​ൽ അ​ഹ​ല്യ അ​റ​ബി​ക് സ്കൂ​ൾ അ​ബാ​സി​യ​യി​ൽ സം​ഘ​ടി​പ്പി​ച്ചു.

ട്രാ​സ്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ബി പു​തു​ശേ​രി സ്വാ​ഗ​തം ആ​ശം​സി​ച്ചു. പ്ര​സി​ഡ​ന്‍റ് മ​ണി​ക്കു​ട്ട​ൻ എ​ട​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റ് മേ​ജ​ർ മു​ഹ​മ്മ​ദ് ഫി​റോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ജി​ഷ രാ​ജീ​വ് , വ​നി​താ​വേ​ദി ക​ണ്‍​വീ​ന​ർ ഡോ. ​ജ​മീ​ല ക​രീം, അ​ൽ​മു​ല്ല മാ​ർ​ക്ക​റ്റിം​ഗ് എ​ക്സി​ക്യു്ട്ടീ​വ് ബേ​സി​ൽ വ​ർ​ക്കി എ​ന്നി​വ​ർ ആ​ശം​സ​യും ട്ര​ഷ​റ​ർ ഗോ​പ​കു​മാ​ർ ന​ന്ദി​യും അ​ർ​പ്പി​ച്ചു. സ​ലീ​ഷ് പോ​ൾ,( ജോ​യി​ന്‍റ് ട്ര​ഷ​ർ), ജോ​ഫ്റി ജോ​ർ​ജ്ജ്,(ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി), രാ​ജേ​ഷ് ക​ല്ലാ​യി​ൽ (ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി), സു​കു​മാ​ര​ൻ .ടി(​ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി), നീ​ന ഉ​ദ​യ​ൻ (വ​നി​താ വേ​ദി സെ​ക്ര​ട്ട​റി), പ്ര​ബി​ത സി​ജോ(​വ​നി​താ വേ​ദി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

50ൽ ​പ​രം സ്റ്റാ​ളു​ക​ൾ, പൊ​യ്ക്കാ​ള​ക​ളും പൊ​യ്കു​തി​ര​ക​ളും വെ​ളി​ച്ച​പ്പാ​ടും ചെ​ണ്ട മേ​ള​വും കു​രു​ത്തോ​ല കു​ട​ക​ളു​മാ​യി വേ​ല​പൂ​ര​ങ്ങ​ൾ തീ​ർ​ത്ത സാ​ൽ​മി​യ ദേ​ശ​വും ആ​കാ​ശ​ത്ത് വ​ർ​ണ വി​സ്മ​യം തീ​ർ​ത്ത ഫ​ഹാ​ഹീ​ൽ ദേ​ശ​വും വി​വി​ധ ത​രം രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യി അ​ബാ​സി​യ ദേ​ശ​വും ഫ​ർ​വാ​നി​യ ദേ​ശ​ത്തി​ന്‍റെ അ​റ​ബി​ക് ഡാ​ൻ​സും കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കോ​പ്പും ബ​ലൂ​ണു​മാ​യി പൂ​ര​പ്പ​റ​ന്പാ​ക്കി​ത്തീ​ർ​ത്ത സി​റ്റി​ദേ​ശ​വും, ശീ​ത​ള പാ​നീ​യ​ങ്ങ​ളു​മാ​യി ജ​ഹ്റ ഏ​രി​യ​യും, വി​വി​ധ ത​രം പാ​യ​സ​ങ്ങ​ളു​മാ​യി ഫ​ർ​വാ​നി​യ ഏ​രി​യ​യും. ശ്രീ​നാ​ഥ് ചേ​ർ​ത്ത​ല​യും വാ​ദ്യ​ക​ലാ​ക്ഷേ​ത്രം കു​വൈ​റ്റി​ലെ 20 ഓ​ളം പേ​ര് അ​ണി​നി​ര​ന്നു തീ​ർ​ത്ത മേ​ള വി​സ്മ​യം, പൊ​ലി​ക നാ​ട​ൻ​പാ​ട്ട് കൂ​ട്ട​ത്തി​ന്‍റെ ദൃ​ശ്യാ​വി​ഷ്കാ​ര നാ​ട​ൻ​പാ​ട്ട് , ഡി​കെ ഡാ​ൻ​സ് അ​വ​ത​രി​പ്പി​ച്ച ഫ്ളാ​ഷ് മൊ​ബ് എ​ന്നി​വ പൂ​ര​ത്തി​ന് കൊ​ഴു​പ്പേ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ