മുസ് ലിം ലീഗ് സ്ഥാപക ദിന സമ്മേളനം സംഘടിപ്പിച്ചു
Wednesday, March 20, 2019 6:58 PM IST
കുവൈത്ത് സിറ്റി: കുവൈത്ത് കെ എംസിസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ് ലിം ലീഗ് സ്ഥാപക ദിന സമ്മേളനം സംഘടിപ്പിച്ചു. കുവൈത്ത് കെ.എംസിസിയുടെ പുതിയ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് അബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെ എംസിസി സംസ്ഥാന പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. എസ് വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു.

പരിപാടിക്ക് മുന്നോടിയായി നടന്ന വൈറ്റ് ഗാർഡ് പരേഡിൽ മുനവറലി ശിഹാബ് തങ്ങൾ സല്യൂട്ട് സ്വീകരിച്ചു. കുവൈത്ത് കെ എംസിസി മുൻ പ്രസിഡന്‍റ് കെ.ടി.പി. അബ്ദുറഹിമാൻ, മറ്റു സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂർ,സിറാജ് എരഞ്ഞിക്കൽ, സുബൈർ പാറക്കടവ്, ഷഹീദ് പട്ടില്ലത്ത്,ഹാരിസ് വള്ളിയോത്ത്, എഞ്ചി.മുഷ്താഖ്, ടി.ടി.ഷംസു, ഷരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ,കുവൈത്ത് കെ എംസിസി.മുൻ ജനറൽ സെക്രട്ടറി ബഷീർ ബാത്ത, മറ്റു ജില്ല-മണ്ഡലം ഭാരവാഹികൾ, വാഫി സ്ഥാപങ്ങളുടെ കോഓർഡിനേറ്റർ അബ്ദുൽ ഹഖീം ഫൈസി ആദൃശേരി, വാഫി പ്രതിനിധി മുഹമ്മദലി ഫൈസി, കെഐസി പ്രതിനിധി ഗഫൂർ ഫൈസി എന്നിവർ സംബന്ധിച്ചു.

കെ എംസിസി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്‍റും കുവൈത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റനുമായ ഫൈസൽ കടമേരിയേയും പാലക്കാട് ജില്ലാ പ്രസിഡന്‍റ് സലാം പട്ടമ്പിയേയും ചടങ്ങിൽ മുനവറലി ശിഹാബ് തങ്ങൾ മൊമെന്‍റോ നൽകി ആദരിച്ചു. കെ എംസിസി മെഡിക്കൽ വിംഗ് ഏപ്രിൽ 12 ന് (വെള്ളി) നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പിന്‍റെ രജിസ്ട്രേഷൻ ഫോമിന്‍റെ പ്രകാശനം മുൻ പ്രസിഡന്‍റ് കെ.ടി.പി. അബ്ദുറഹിമാന് നൽകി കെ എംസിസിയുടെ 2019 - 2021 കാലയളവിലേക്കുള്ള മെമ്പർഷിപ്പ് കാർഡ് വിതരണോദ്ഘാടനം കണ്ണൂർ ജില്ലാ കെ എംസിസി പ്രസിഡന്‍റും മുൻ കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റുമായ എ.കെ. മഹ് മൂദ് സാഹിബിന് നൽകിയും പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കുവൈത്ത് കെ എംസിസി. ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാമ്പ്ര സ്വാഗതവും ട്രഷറർ എം.ആർ.നാസർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ