ഇടത് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കല കുവൈറ്റ്
Saturday, March 16, 2019 4:56 PM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്‍റെ നേതൃത്ത്വത്തിൽ ഏപ്രിൽ 23-ന് നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ വിജയമുറപ്പാക്കണമെന്ന അഹ്വാനത്തോടെ തെരഞ്ഞെടുപ്പ് കൺ‌വൻഷൻ സംഘടിപ്പിച്ചു.

അബാസിയ കല സെന്‍ററിൽ നടന്ന തെരഞ്ഞെടുപ്പ് കൺ‌വൻഷന് കല കുവൈറ്റ് പ്രസിഡന്‍റ് ടിവി ഹിക്‌മത്ത് അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സ്വാഗതം ആശംസിച്ച പരിപാടി കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. കേരള അസോസിയേഷന്‍ പ്രതിനിധിയും ലോക കേരള സഭാ അംഗവുമായ ശ്രീംലാല്‍, ഐഎംസി സി ഗ്ലോബല്‍ ചെയര്‍മാന്‍ സത്താര്‍ കുന്നില്‍, ജനത കൾച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് സഫീര്‍ പി. ഹാരിസ്, രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു. തെരഞ്ഞടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സി.കെ.നൗഷാദ് നന്ദി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി രാജഗോപാൽ ചെയർമാനും സി.കെ. നൗഷാദ് കൺ‌വീനറുമായ 251 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയെ കൺ‌വൻഷൻ തെരഞ്ഞെടുത്തു. പ്രവീൺ നന്തിലത്ത്, ഹമീദ് മധൂർ, സുനിൽ പി. ആന്‍റണി, സാഫിർ പി. ഹാരിസ്, നാഗനാഥൻ എന്നിവരാണ് ജോയിന്‍റ് കൺ‌വീനർ‌മാർ.

വിവിധ മണ്ഡലം കൺ‌വീനർ‌മാരായി സി‌എസ് സുഗതകുമാർ, ഷാഹിൻ (തിരുവനന്തപുരം), മൈക്കിൾ ജോൺ‌സൺ (ആറ്റിങ്ങൽ), ജെ സജി, ഉണ്ണി താമരാൽ (കൊല്ലം), സാം പൈനുംമൂട്, രാജീവ് ജോൺ (മാവേലിക്കര), സജി തോമസ് മാത്യു (പത്തനം‌തിട്ട), സുദർശൻ കളത്തിൽ, പീറ്റർ (ആലപ്പുഴ), പിബി സുരേഷ്, ബൈജു കെ തോമസ് (കോട്ടയം), സുധാകരൻ (ഇടുക്കി), ജിജോ ഡൊമിനിക്, ശ്രീനിവാസൻ (എറണാകുളം), നോബി ആന്‍റണി, വിനോദ് മല്ലുപ്പറമ്പിൽ (ചാലക്കുടി), രംഗൻ, മണിക്കുട്ടൻ (തൃശൂർ), ഷാജു വി. ഹനീഫ് (ആലത്തൂർ), കൃഷ്ണകുമാർ ചെറുവത്തൂർ (പാലക്കാട്), നാസർ കടലുണ്ടി, അബൂബക്കർ വേങ്ങര (മലപ്പുറം), പ്രജോഷ് (പൊന്നാനി), മുസ്‌ഫർ, ഷെരീഫ് താമരശേരി (കോഴിക്കോട്), പ്രജീഷ് തട്ടോളിക്കര (വടകര), നവീൻ (കണ്ണൂർ), ടി.വി. ജയൻ, ശരീഫ് കൊളവയൽ, മനോജ് ഉദയപുരം (കാസർ‌ഗോഡ്), ബാലചന്ദ്രൻ, ബേബി ഔസേപ്പ് (വയനാട്) എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ