ബ്ലഡ് ഡോണേഴ്സ് കേരള ബഹറിൻ ചാപ്റ്ററിന്‍റെ സംയുക്ത രക്തദാന ക്യാമ്പ്‌
Saturday, March 16, 2019 3:08 PM IST
മനാമ : ബ്ലഡ് ഡോണേഴ്സ് കേരള (ബിഡി കെ.) ബഹറിൻ ചാപ്റ്റർ ഈ വർഷത്തെ മൂന്നാമത്തെ രക്തദാന ക്യാമ്പ് ഇന്ത്യൻ റൈസിംഗ് സ്റ്റാർസ് ,നോർവെൽ സച്ചിൻ ക്രിക്കറ്റ് ക്ലബ് എന്നിവരുമായി സഹകരിച്ചു കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടത്തി. നൂറിലധികം ആളുകളിൽ നിന്നും 87 പേരുടെ സ്വീകാര്യമായ രക്തം ദാനം ചെയ്തു.

ഇന്ത്യൻ റൈസിംഗ് സ്റ്റാർസ് , നോർവെൽ സച്ചിൻ ക്രിക്കറ്റ് ക്ലബ്‌ അംഗംങ്ങളും വിനോദ് ജോൺ, അനു ബി. കുറുപ്പ്, ബി. ഡി. കെ. ചാപ്റ്റർ ചെയർമാൻ കെ.ടി. സലീം, ജനറൽ സെക്രട്ടറി റോജി ജോൺ, വൈസ് പ്രസിഡന്‍റ് സുരേഷ് പുത്തൻവിളയിൽ, ജോയിന്‍റ് സെക്രട്ടറി സിജോ ജോസ് , രെമ്യ ഗിരീഷ്, ലേഡീസ് വിംഗ് കോഓർഡിനേറ്റർ സ്മിത മൈക്കിൾ, രേഷ്മ ഗിരീഷ് മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായ, സുനിൽ, ഗിരീഷ്, അശ്വിൻ, സാബു അഗസ്റ്റിൻ, ഗിരീഷ് പിള്ള, അസീസ് പള്ളം, മനോജ്, ശ്രീജ ശ്രീധരൻ, ആനി അബ്രഹാം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.