ഫോ​ക്ക് വ​നി​താ​വേ​ദി വ​നി​താ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Thursday, March 14, 2019 10:45 PM IST
കു​വൈ​ത്ത്: ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) വ​നി​താ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ച് 8 വെ​ള്ളി​യാ​ഴ്ച മം​ഗ​ഫ് ഫോ​ക്ക് ഹാ​ളി​ൽ വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സെ​മി​നാ​റും പാ​യ​സ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.​ഫോ​ക്ക് മെ​ന്പ​ർ​മാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട പാ​യ​സ മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി​പേ​ർ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്തു.

പെ​ണ്‍ പ്ര​വാ​സ​വും വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ലോ​ക കേ​ര​ള​സ​ഭാം​ഗം തോ​മ​സ് മാ​ത്യു ക​ട​വി​ൽ സെ​മി​നാ​ർ അ​വ​ത​രി​പ്പി​ച്ചു. ഫോ​ക്ക് വ​നി​താ​വേ​ദി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ​ജി​ജ മ​ഹേ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ലീ​ന സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​ക്ക് പ്ര​സി​ഡ​ന്‍റ് ഓ​മ​ന​ക്കു​ട്ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​യ​സ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്തി​ന് സ​ബി​ന റ​സ​ൽ, ര​ണ്ടാം സ്ഥാ​ന​ത്തി​ന് വി​ദ്യ ജ​യ​ച​ന്ദ്ര​ൻ മൂ​ന്നാം സ്ഥാ​ന​ത്തി​ന് അ​ഖി​ല​ശ്രീ ഷാ​ബു എ​ന്നി​വ​ർ അ​ർ​ഹ​രാ​യി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഫോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സേ​വ്യ​ർ ആ​ന്‍റ​ണി, ട്ര​ഷ​റ​ർ വി​നോ​ജ് കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു. വ​നി​താ​വേ​ദി ട്ര​ഷ​റ​ർ ഷം​ന വി​നോ​ജ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ