ജിദ്ദ കെ.എംസിസി വിചാര സദസ്
Monday, February 18, 2019 9:24 PM IST
ജിദ്ദ : വടക്കേ മലബാറില്‍ നാദാപുരം മുതൽ തൃക്കരിപ്പൂർ വരെ ഒരു പ്രത്യേക സമുദായത്തിനെ ലക്‌ഷ്യം വെച്ച് കഴിഞ്ഞ കാലങ്ങളില്‍ നടന്ന കൊലപാതകങ്ങളുടെയും കലാപങ്ങളുടെയും പിറകിൽ കമ്മ്യുണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയായിരുന്നു പ്രതിസ്ഥാനത്ത് എന്നത് കേരളം ഒന്നിച്ചു നിന്ന് മാറ്റി നിർത്തിയ സംഘ് പരിവാർ കക്ഷികളെക്കാളും സിപിഎമ്മിന്‍റെ വർഗീയ സമീപനമാണ് പുറത്തു കൊണ്ടുവരുന്നതെന്ന് സംസ്ഥാന മുസ് ലിം ലീഗ് ഉപാധ്യക്ഷനും മുൻ എംഎൽഎയുമായ സി.മോയിൻകുട്ടി അഭിപ്രായപ്പെട്ടു.

എതിരാളികളെ ഉന്മൂലനം ചെയ്യുക എന്ന പ്രാകൃത നയം പാർട്ടി കോടതി വിധിച്ച് അണികളെകൊണ്ട് നടപ്പാക്കിയതിന്‍റെ ഇരയായിരുന്നു അരിയിൽ ശുകൂർ എന്ന യുവ എം.എസ്.എഫ്‌ പ്രവർത്തകൻ.

കേരളത്തിലെ മത വിശ്വാസികളുടെ ഇടയിൽ നടന്നിട്ടുള്ള എല്ലാ പ്രശ്നങ്ങളിലും ഒരു ഭാഗത്ത് സിപിഎം പ്രത്യക്ഷമായോ പരോക്ഷമായോ കക്ഷിയായിരിന്നു എന്നത് വ്യക്തമാണ് . സംഘ് ശക്തികൾക്ക് കേരളത്തിൽ പരവതാനി വിരിച്ചു സഹായിക്കുന്ന സിപിഎം. ഒരേ സമയം തങ്ങളാണ് വർഗീയതക്കെതിരിൽ പ്രതികരിക്കുന്നത് എന്ന് അവകാശപെടുന്നത് വിരോധാഭാസമാണ്. ജിദ്ദ കെ.എംസിസി ഒരുക്കിയ "വിചാര സദസിൽ" കൊലക്കത്തിക്ക് മുന്നിൽ ജീവന് യാചിച്ച ഷുക്കൂറും മലയാളിയുടെ രാഷ്ട്രീയ ബോധവും എന്ന വിഷയത്തെ ആസ്‌പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം .

"പഠനം , പ്രണയം , വിപ്ളവം" എന്ന മുദ്രാവാക്യമുയർത്തി ക്യാമ്പസുകളിൽ വിദ്യാർത്ഥികളെ ആകർഷിച്ചു സമൂഹത്തിന്റെ നല്ല നില്പിന്ന് അവശ്യഘടകമായ കുടുംബമെന്ന കെട്ടുറപ്പിനെ ഇല്ലാതാക്കി ലിബറൽ സമൂഹത്തെ സൃഷ്ടിക്കാനുള്ള മാര്‍ക്സിസ്റ്റ് വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍റെയും പ്രണയം നടിച്ച് വിദ്യാര്‍ഥിനികളുടെ ഭാവി നശിപ്പികുന്ന സംഘ് ശക്തികളുടെയും ശ്രമങ്ങള്‍ കരുതിയിരിക്കണമെന്നും അതിനെ ചെറുത്തു തോല്പിക്കാന്‍ ഐക്യപ്പെടണമെന്നും സദസ്സിൽ സംസാരിച്ച പ്രമുഖ ട്രൈനറും ഫാറൂക് കോളേജ് അസിസ്റ്റന്‍റ് പ്രഫസറുമായ ജൗഹർ മുനവർ അഭിപ്രായപ്പെട്ടു.

ജിദ്ദ കെ.എം.സി.സി. ട്രഷറർ അൻവർ ചേരങ്കൈ , നാഷണൽ കമ്മിറ്റി സെക്രട്ടെറിയേറ്റ് അംഗങ്ങളായ സി.കെ. അബ്ദുൽ റഹ്‌മാൻ , മജീദ് പുകയൂർ, ദമാം കെ.എം.സി.സി. നേതാവ് അബ്ദുൽ അസീസ് വയനാട് , മുനീർ സാഹിബ് , , കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് കളരാന്തിരി , ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡണ്ട് ഗഫൂർ പട്ടിക്കാട്, ജിദ്ദ കാസർഗോഡ് ജില്ലാ പ്രസിഡണ്ട് ഹസൻ ബത്തേരി , പാലക്കാട് ജില്ലാ പ്രസിഡണ്ട് അബ്ബാസ് നാട്യമംഗലം , അബ്ദുല്‍ മജീദ് പൊന്നാനി പ്രസംഗിച്ചു. ജാഫർ കൂടരഞ്ഞി റഫീഖ് തോട്ടുമുക്കം എന്നിവർ മോയിൻകുട്ടി സാഹിബിനും , ശരീഫ് പുലേരി പ്രൊഫസർ ജൗഹർ മുനവ്വറിനും ഷാൾ അണിയിച്ചു.

സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ , സി.കെ റസാഖ് മാസ്റ്റർ , അബ്ദുൽ റഹിമാൻ വെള്ളിമാട് കുന്ന് , ഇസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ , എ.കെ.ബാവ എന്നിവർ നെതൃത്വം നൽകി .

പ്രസിഡന്‍റ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ച സദസ്സിനു സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതവും ലത്തീഫ് മുസ്‌ലിയാരങ്ങാടി നന്ദിയും പറഞ്ഞു. ഇ.വി. നാസര്‍ ഖിറാഅത്ത് നടത്തി.

റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ