യാത്രയയപ്പ് സംഘടിപ്പിച്ചു
Monday, February 18, 2019 9:13 PM IST
ജിദ്ദ: പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ശാന്തപുരം അൽ ജാമിഅഃ അലുംനി അംഗങ്ങളായ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകൻ ഉസ്മാൻ പാണ്ടിക്കാട്, സാലിഹ് ഒലിപ്പുഴ എന്നിവർക്ക് അലുംനി ജിദ്ദ ചാപ്റ്റർ യാത്രയയപ്പ് നൽകി.

ഉസ്മാൻ പാണ്ടിക്കാടിനുള്ള ഉപഹാരം ഇബ്രാഹിം ഷംനാടും സാലിഹ് ഒലിപ്പുഴക്കുള്ള ഉപഹാരം സി. കെ. മുഹമ്മദ് നജീബും കൈമാറി. കെ. കെ. നിസാർ, സാദിഖലി തുവ്വൂർ, ശിഹാബ് വേങ്ങര എന്നിവർ സംസാരിച്ചു. പ്രസിഡണ്ട് ആബിദ് ഹുസ്സൈൻ കരുവാരകുണ്ട് അധ്യക്ഷത വഹിച്ചു. സക്കീർ ഹുസ്സൈൻ വലമ്പൂർ സ്വാഗതവും ഫസലുറഹ്മാൻ ചേന്നമംഗലൂർ നന്ദിയും പറഞ്ഞു. തമീം അബ്ദുല്ല ഖിറാഅത്ത് നടത്തി.

റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ