ബോസ്കോ ചാമ്പ്യന്‍സ് എഫ്സി ട്രോഫി കിരീടം സില്‍വര്‍ സ്റ്റാറിന്
Monday, January 21, 2019 7:54 PM IST
മിശ്രിഫ് (കുവൈത്ത്): ഒമാന്‍ എക്സ്ചേഞ്ച് ചാമ്പ്യന്‍സ്‌ എഫ്സി കേഫാക്കുമായി സഹകരിച്ച് സംഘടിപ്പിച്ച ഏകദിന ബോസ്കോ ചാമ്പ്യന്‍സ് എഫ്സി ട്രോഫി ടൂര്‍ണമെന്‍റില്‍ സില്‍വര്‍ സ്റ്റാര്‍ ജേതാക്കളായി.

കുവൈത്തിലെ പതിനെട്ടോളം ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്‍റില്‍ ആവേശജ്ജ്വലമായ മത്സരങ്ങൾക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഗ്രൂപ്പ് തല മത്സരത്തില്‍ നിന്നും സില്‍വര്‍ സ്റ്റാര്‍ ,ബ്ലാസ്റ്റേഴ്സ് എഫ്സി,റൗദ ചാലഞ്ചേഴ്സ് , സോക്കര്‍ കേരള സെമിയിലേക്ക് കടന്നു.

കടുത്ത തണുപ്പിനെ അവഗണിച്ചും നൂറുകണക്കിന് പ്രവാസി ഫുട്ബാള്‍ പ്രേമികള്‍ സന്നിഹിതരായിരുന്ന സ്റ്റേഡിയത്തില്‍ ഗ്രൂപ്പ്‌ തലത്തിലെ ഫോം തുടര്‍ന്ന സോക്കര്‍ കേരളയും സില്‍വര്‍ സ്റ്റാര്‍ എഫ്സിയും ഫൈനലിലേക്ക് മാര്‍ച്ച്പാസ്റ്റ് ചെയ്യുകയായിരുന്നു. പന്തുകളിയുടെ സുന്ദരമുഹൂര്‍ത്തങ്ങള്‍ കാണികള്‍ക്ക് സമ്മാനിച്ച ഫൈനല്‍ മത്സരത്തില്‍ സോക്കര്‍ കേരളയെ പരാജയപ്പെടുത്തി സില്‍വര്‍ സ്റ്റാര്‍ ടൂര്‍ണമെന്‍റ് വിജയികളാവുകയായിരുന്നു. മുന്നാം സ്ഥാനം ബ്ലാസ്റ്റേര്‍സ് എഫ്സി കരസ്ഥമാക്കി.

ടൂര്‍ണമെന്‍റിലുടനീളം ഉജ്ജ്വലമായി പന്ത് തട്ടിയ സിഎഫ്സി സാല്‍മിയ കാണികളുടെ ഇഷ്ട ടീമായി തെരഞ്ഞടുക്കപ്പെട്ടു. ബാറിന് കീഴില്‍ അത്യുജ്ജല പ്രകടനം കാഴ്ചവച്ച ബ്ലാസ്റ്റേര്‍സ് എഫ്സിയുടെ ഗോള്‍ കീപ്പര്‍ സുജിത്തിന് ബെസ്റ്റ് ഗോള്‍ കീപ്പര്‍ പട്ടവും, പ്രതിരോധത്തിന്‍റെ മതില്‍ തീര്‍ത്ത സില്‍വര്‍ സ്റ്റാറിന്‍റെ നാമിറിന് മികച്ച ഡിഫന്‍ഡര്‍ക്കുള്ള അവാര്‍ഡും ലഭിച്ചു. മികച്ച രീതിയില്‍ പന്ത് തട്ടിയ സില്‍വര്‍ സ്റ്റാറിന്‍റെ അനസാണ് ടൂര്‍ണമെന്‍റിലെ മികച്ച താരം.

ഒന്‍പത് മാസമായി തുടരുന്ന കേഫാക് ലീഗിലെ മികച്ച കാണികളുടെ താരമായി ചാമ്പ്യന്‍സ് എഫ്സിയുടെ ദിനിനേയും മാക് എഫ്‌സി യുടെ ഷഫീക്കിനേയും ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ തിരഞ്ഞെടുത്തു.

ജേതാക്കള്‍ക്കുള്ള ട്രോഫി ബോസ്കോ ഗ്രൂപ്പ്‌ എംഡി വിനോദ് പെരേരയും, റണ്ണര്‍ അപ്പിനുള്ള ട്രോഫി അറബി എനെര്‍ട്ടികിനു വേണ്ടി തോമസ് സി.എ യും മുന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി ബ്ലൂലൈന്‍ എംഡി ജേക്കബ് വര്‍ഗീസും കളിക്കാര്‍ക്കുള്ള സമ്മാനങ്ങള്‍ ചാമ്പ്യന്‍സ്‌ എഫ്സി, കേഫാക്ക് പ്രതിനിധികളും സമ്മാനിച്ചു.

കേഫാക്ക് റഫറിമാര്‍ നിയന്തിച്ച മത്സരങ്ങള്‍ക്ക് ചാമ്പ്യന്‍സ്‌ എഫ്സി ഭാരവാഹികളായ തോമസ്‌, വിനോയ് , ബിജു, നെല്‍സന്‍, ശിഹാബ്, ജില്‍ഡോ, നിബിന്‍, ഗിരീഷ് കേഫാക് പ്രതിനിധികളായ സിദ്ധിക്ക് , നജീബ് വി.എസ്, സഫറുള്ള എന്നീവര്‍ നേതൃത്വം നല്‍കി.

റിപ്പോർട്ട്: സലിം കോട്ടയിൽ