ഫോക്ക് വാർഷിക പൊതുയോഗം ജനുവരി 25 ന്
Saturday, January 19, 2019 4:18 PM IST
കുവൈത്ത്: കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) വാർഷിക പൊതുയോഗം ജനുവരി 25 ന് (വെള്ളി) നടക്കും. അബാസിയ ഓക്സ്ഫോർഡ് പാകിസ്ഥാൻ സ്കൂളിൽ രാവിലെ 10 മുതലാണ് പരിപാടി.

എല്ലാ അംഗങ്ങളും ഇതൊരു അറിയിപ്പായി കരുതി യോഗത്തിൽ പങ്കെടുക്കണമെന്നും വാഹന സൗകര്യം ആവശ്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക് : 97343960 ,66767781.

റിപ്പോർട്ട്: സലിം കോട്ടയിൽ