എമിറേറ്റ്സ് കോഴിക്കോട്ടേക്ക് സർവീസ്; അധികാരികൾക്ക് ഐഐസിയുടെ അഭിനന്ദനം
Saturday, January 19, 2019 4:10 PM IST
കുവൈത്ത്: നാലു വർഷത്തെ കാത്തിരിപ്പിനുശേഷം എമിറേറ്റ്സ് വിമാനം ജനുവരി 31 മുതൽ കോഴിക്കോട്ടേക്ക് സർവീസ് പുനഃരാരംഭിക്കാൻ അനുമതി നൽകിയ അധികാരികളെ ഇന്ത്യൻ ഇസ് ലാഹി സെന്‍റർ കമ്മിറ്റി അഭിനന്ദിച്ചു.

എമിറേറ്റ്സ് വിമാനത്തിനൊപ്പം ഫ്ലൈദുബായ് വിമാനവും ജനുവരി 31 മുതൽ സർവീസ് ആരംഭിക്കും. നേരത്തെ നിർത്തലാക്കിയ സൗദി എയർലൈൻസ് ഒരു മാസം മുന്പ് സർവീസ് പുനഃരാരംച്ചിട്ടുണ്ട്.

കേരളത്തിൽ പ്രവാസി സമൂഹത്തിലെ ഭൂരിഭാഗവും മലബാർ ഭാഗങ്ങളിൽ നിന്നായതിനാൽ കോഴിക്കോട് എർപോർട്ടിൽ നിന്ന് വിമാന സർവീസ് ഏറെ ഉപകാരപ്രദമാണ്. ഈ വർഷം മുതൽ ഹജ്ജ് സർവീസും പുനഃരാരംഭിക്കാൻ തീരുമാനിച്ച നടപടിയും പ്രശംസനീയമാണെന്ന് ഐഐസി പത്രകുറിപ്പിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ