മ​ല​യാ​ളം മി​ഷ​ൻ അ​ക്ഷ​രം 2019: പ്ര​ഫ. സു​ജ സൂ​സ​ൻ ജോ​ർ​ജ് മു​ഖ്യാ​തി​ഥി
Wednesday, January 16, 2019 11:43 PM IST
കു​വൈ​ത്ത് സി​റ്റി: മ​ല​യാ​ളം മി​ഷ​ൻ കു​വൈ​ത്ത് ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ക്ഷ​രം 2019 സം​ഘ​ടി​പ്പി​ക്കു​ന്നു. 2019 ഫെ​ബ്രു​വ​രി 2 ശ​നി​യാ​ഴ്ച അ​ബ്ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ വെ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ. സു​ജ സൂ​സ​ൻ ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മ​ല​യാ​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന​ത്. മ​ല​യാ​ളം മി​ഷ​ൻ കു​വൈ​ത്ത് ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ണി​ക്കൊ​ന്ന പ​ഠ​നോ​ത്സ​വ​ത്തി​ൽ വി​ജ​യി​ക​ളാ​യി​ട്ടു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം, സ​മ​സ്യ പ്ര​ശ്നോ​ത്ത​രി മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം, അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്ക​ൽ, ക​ലാ​പ​രി​പാ​ടി​ക​ൾ, ഭാ​ഷാ​സം​ഗ​മം എ​ന്നീ നി​ല​ക​ളി​ലു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് അ​ക്ഷ​രം 2019ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

അ​ക്ഷ​രം 2019ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത വി​വി​ധ സ​ബ്ക​മ്മി​റ്റി​ക​ൾ​ക്ക് സാം ​പൈ​നും​മൂ​ട്, വി. ​അ​നി​ൽ കു​മാ​ർ, തോ​മ​സ് കു​രു​വി​ള, അ​ബ്ദു​ൾ ഫ​ത്താ​ഹ്, ഷെ​രീ​ഫ് താ​മ​ര​ശേ​രി, സ​ജീ​വ് എം ​ജോ​ർ​ജ്, സ​ന​ൽ കു​മാ​ർ, സ​ജി​ത സ്ക​റി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു. അ​ക്ഷ​രം 2019ന് ​കു​വൈ​ത്തി​ലെ മു​ഴു​വ​ൻ ഭാ​ഷാ സ്നേ​ഹി​ക​ളു​ടേ​യും പി​ന്തു​ണ​യു​ണ്ടാ​ക​ണ​മെ​ന്ന് മ​ല​യാ​ളം മി​ഷ​ൻ കു​വൈ​ത്ത് ചാ​പ്റ്റ​ർ ചീ​ഫ് കോ​ഡി​നേ​റ്റ​ർ ജെ. ​സ​ജി അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ