ലെ​നി​ൻ രാ​ജേ​ന്ദ്ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ചി​ച്ചു
Wednesday, January 16, 2019 11:39 PM IST
ഫു​ജൈ​റ: പ്ര​ശ​സ്ത സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥ​കൃ​ത്തു​മാ​യി​രു​ന്ന ലെ​നി​ൻ രാ​ജേ​ന്ദ്ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

സി​നി​മ​യി​ലൂ​ടെ പു​രോ​ഗ​മ​ന ആ​ശ​യ​ങ്ങ​ളെ സ​മൂ​ഹ​ത്തി​നു ഗു​ണ​പ​ര​മാ​യ രീ​തി​യി​ൽ അ​തി ഗം​ഭീ​ര​മാ​യി അ​വ​ത​രി​പ്പി​യ്ക്കാ​നും സി​നി​മ എ​ന്ന മാ​ധ്യ​മ​ത്തി​ന്‍റെ വി​പ​ണ​ന സാ​ധ്യ​ത​ക​ൾ മ​ന​സി​ലാ​ക്കി​യി​ട്ടും ക​ല​യു​ടെ മൂ​ല്യ സം​ര​ക്ഷ​ണ​ത്തി​ന് ക​ച്ച​വ​ട താ​ൽ​പ​ര്യം ബോ​ധ​പൂ​ർ​വം ഒ​ഴി​വാ​ക്കു​ക​യും ചെ​യ്ത സ​മാ​ന​ത​ക​ൾ ഇ​ല്ലാ​ത്ത സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥ​കൃ​ത്തു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് ്സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.