"മു​ന്നോ​ക്ക സം​വ​ര​ണ​ത്തി​ലെ ച​തി​ക്കു​ഴി​ക​ൾ' സെ​മി​നാ​ർ വെ​ള്ളി​യാ​ഴ്ച
Tuesday, January 15, 2019 11:17 PM IST
കു​വൈ​ത്ത് സി​റ്റി: കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സാ​ക്കി​യ മു​ന്നോ​ക്ക സം​വ​ര​ണ ബി​ല്ലി​നെ​തി​രെ ’മു​ന്നോ​ക്ക സം​വ​ര​ണ​ത്തി​ലെ ച​തി​ക്കു​ഴി​ക​ൾ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ കു​വൈ​ത്ത് ക​ഐം സി​സി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മ​റ്റി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ജ​നു​വ​രി 18ന് ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​നു അ​ബാ​സി​യ റി​ഥം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മു​സ്ലിം ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി​യും പ്ര​മു​ഖ വാ​ഗ്മി​യു​മാ​യ നൗ​ഷാ​ദ് മ​ണ്ണി​ശേ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കു​വൈ​ത്തി​ലെ മ​ത​സാ​മൂ​ഹി​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കു​മെ​ന്ന് കു​വൈ​ത്ത് ക​ഐം സി​സി കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫാ​സി​ൽ കൊ​ല്ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​മു​ഹ​മ്മ​ദ​ലി ട്ര​ഷ​റ​ർ അ​സീ​സ് പേ​രാ​ന്പ്ര എ​ന്നി​വ​ർ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ