ക​ലാ​ല​യം സാ​ഹി​ത്യോ​ത്സ​വി​ന് പ​രി​സ​മാ​പ്തി​യാ​യി
Tuesday, January 15, 2019 1:40 AM IST
റി​യാ​ദ്: പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ക​ലാ, സാ​ഹി​ത്യ അ​ഭി​രു​ചി​ക​ളെ ക​ണ്ടെ​ത്തി അ​വ​യു​ടെ പ​രി​പോ​ഷ​ണ​ത്തി​നാ​യി ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന സാ​ഹി​ത്യോ​ത്സ​വ് സൗ​ദി ഈ​സ്റ്റ് നാ​ഷ​ണ​ൽ മ​ത്സ​ര​ത്തി​ന്‍റെ പ​ത്താ​മ​ത് പ​തി​പ്പി​ന് റി​യാ​ദി​ൽ പ​രി​സ​മാ​പ്തി​യാ​യി.

സാ​ഹി​ത്യോ​ത്സ​വി​ൽ മാ​റ്റു​ര​ച്ച സൗ​ദി ഈ​സ്റ്റി​ലെ എ​ട്ട് ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന് റി​യാ​ദ് സി​റ്റി, ദ​മ്മാം, റി​യാ​ദ് നോ​ർ​ത്ത് എ​ന്നീ ടീ​മു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. യൂ​ണി​റ്റ്, സെ​ക്ട​ർ, സെ​ൻ​ട്ര​ൽ ത​ല​ങ്ങ​ളി​ൽ മ​ൽ​സ​രി​ച്ചു വി​ജ​യി​ക​ളാ​യ​വ​രാ​ണ് നാ​ഷ​ണ​ൽ സാ​ഹി​ത്യോ​ത്സ​വി​ൽ പ​ങ്കെ​ടു​ത്ത​ത്.

ജൂ​നി​യ​ർ, സെ​ക്ക​ൻ​ഡ​റി, സീ​നി​യ​ർ. ജ​ന​റ​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ദ്യാ​ർ​ഥി​ക​ൾ, യു​വാ​ക്ക​ൾ, വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ 400 പ്ര​തി​ഭ​ക​ൾ പ​ങ്കെ​ടു​ത്തു. നാ​ലു മ​ൽ​സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി 32 പോ​യി​ന്‍റ് നേ​ടി​യ മു​ഹ​മ്മ​ദ് റൈ​ഹാ​ൻ പി.​പി. ദ​മാം ക​ലാ​പ്ര​തി​ഭ​യാ​യും ര​ച​നാ മ​ൽ​സ​ര​ങ്ങ​ളി​ൽ 24 പോ​യി​ന്‍റു​ക​ളോ​ടെ റു​ബീ​ന സി​റാ​ജ് റി​യാ​ദ് സി​റ്റി സാ​ഹി​ത്യോ​ത്സ​വ് സ​ർ​ഗ​പ്ര​തി​ഭ​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ഡോ. ​ഹി​ഫ്സു റ​ഹ്മാ​ൻ സാ​ഹി​ത്യോ​ത്സ​വി​ന്‍റെ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. പു​തി​യ കാ​ല​ത്തെ ഉ​ൾ​കൊ​ള്ളാ​നും അ​ട​യാ​ള​പ്പെ​ടു​ത്താ​നും പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഈ ​സ​ർ​ഗാ​വേ​ശം മു​ത​ൽ​കൂ​ട്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ഷ​ണ​ൽ രി​സാ​ല ക​ണ്‍​വീ​ന​ർ ശ​ഫീ​ഖ് ജൗ​ഹ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​യാ​ദ് ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം പ്ര​സി​ഡ​ന്‍റ് ഉ​ബൈ​ദ് എ​ട​വ​ണ്ണ, പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ ജേ​താ​വ് ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, അ​ൽ​മു​ന ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നി എം​ഡി ടി.​പി മു​ഹ​മ്മ​ദ്, ജീ​വ​ൻ ടി​വി സൗ​ദി ബ്യൂ​റോ ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, സു​ഹൈ​ൽ സി​ദ്ധീ​ഖി, സു​ബി​ൻ, ഇ​ബ്രാ​ഹീം സു​ബ്ഹാ​ൻ, അ​ബ്ദു​സ​ലാം വ​ട​ക​ര , ലു​ഖ്മാ​ൻ വി​ള​ത്തൂ​ർ എ​ന്നി​വ​ർ അ​ഭി​വാ​ദ്യം ചെ​യ്തു. എ​ൻ​ആ​ർ​കെ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് വ​ട​ക്കേ​വി​ള, ന​ജീം കൊ​ച്ചു​ക​ലു​ങ്ക്, വി ​ജെ ന​സ​റു​ദ്ദീ​ൻ, മു​ജീ​ബ് ചെ​ങ്ങ​രം​കു​ളം, നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ, തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ബ​ഷീ​ർ മാ​സ്റ്റ​ർ നാ​ദാ​പു​രം, അ​ബ്ദു​ൾ നാ​സ​ർ അ​ഹ്സ​നി, ജാ​ബി​റ​ലി പ​ത്ത​നാ​പു​രം, ഫൈ​സ​ൽ മ​ന്പാ​ട്, നൗ​ഫ​ൽ ചി​റ​യി​ൽ, സി​റാ​ജ് വേ​ങ്ങ​ര, മ​ഹ്മൂ​ദ് സ​ഖാ​ഫി മാ​വൂ​ർ, ലു​ഖ്മാ​ൻ പാ​ഴൂ​ർ, ഇ​ഹ്തി​ശാം ത​ല​ശ്ശേ​രി തു​ട​ങ്ങി​യ​വ​ർ വി​ത​ര​ണം ചെ​യ്തു. പ​തി​നൊ​ന്നാ​മ​ത് എ​ഡി​ഷ​ൻ സാ​ഹി​ത്യോ​ത്സ​വി​നെ വ​ര​വേ​ൽ​ക്കു​ന്ന ടീം ​അ​ൽ കോ​ബാ​റി​ന് വേ​ദി​യി​ൽ വ​ച്ചു പ​താ​ക കൈ​മാ​റി.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ