കുവൈത്ത്: ഐസിഎഫ് കുവൈത്ത് നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാന്പിലേക്ക് പ്രവാസികളുടെ ഒഴുക്ക്. അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ രാവിലെ ഏഴിന് ആരംഭിച്ച ക്യാന്പ് 2500ൽപരം രോഗികൾക്ക് ചികിത്സ നിർണയിച്ചു മരുന്നുകൾ വിതരണം ചെയ്തു. സ്കാനിംഗ്, ഇ.സി.ജി., ഷുഗർ, കൊളസ്ട്രോൾ, ബി.പി.. ഒഫ്താൽ എന്നീ ടെസ്റ്റുകൾ ക്യാന്പിൽ സൗജന്യമായിരുന്നു.
ഇന്ത്യൻ ഡോക്ടേർസ് ഫോറം, കുവൈത്ത് ഹാർട്ട് ഫൗണ്ടേഷൻ, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, ഇന്ത്യൻ ഡെന്റിസ്റ്റ്സ് അലയൻസ് തുടങ്ങി വിവിധ സ്വകാര്യ സർക്കാർ സ്ഥാപനങ്ങളും, മെട്രോ, ബദർ അൽ സമാ, അൽനഹീൽ, ശിഫാ അൽ ജസീറ തുടങ്ങിയ സ്വകാര്യ ക്ലിനിക്കുകളുടേയും സഹകരണത്തോടെയാണ് മെഡിക്കൽ ക്യാന്പ് നടത്തപ്പെട്ടത്.
ഐസിഎഫ്. പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമിയെ ആദ്യ പരിശോധന നടത്തിയാണ് ക്യാന്പ് ആരംഭിച്ചത്. വിവിധ ചികിത്സാ വിഭാഗങ്ങളിലായി അറുപതിൽ പരം ഡോക്ടർമാരും അന്പതിൽ പരം പാരാമെഡിക്കൽ സ്റ്റാഫും നേതൃത്വം നൽകി. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി നാരായണൻ, സെക്കന്റ് സെക്രട്ടറി സിബി, ജംഇയ്യതു രിഫാഇയ്യ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഒൗസ് ഈസാ ശാഹീൻ, മെട്രോ മെഡിക്കൽ കെയർ സിഇഒ. ഹംസ പയ്യന്നൂർ, അൽനഹീൽ ഇന്റർനാഷണൽ ക്ലിനിക് ജനറൽ മാനേജർ അബ്ദുൽ അസീസ് തുടങ്ങിയവർ ക്യാന്പ് സന്ദർശിച്ചു.
ഇന്ത്യൻ ഡോക്ടേർസ് ഫോറം പ്രസിഡന്റ് ഡോ. സുരൻസാ നായിക്, കമ്മ്യൂണിറ്റി വെൽഫെയർ പ്രസിഡന്റ് ഡോ. സണ്ണി, കെഒസി. ജനറൽ ഫിസിഷ്യൻ ഡോ. അമീർ, പാരാമെഡിക്കൽ ലീഡേർസ് അബ്ദുൽ സത്താർ, അനസ്, ഷറഫുദ്ദീൻ, സീനിയർ ഫാർമസിസ്റ്റുകളായ നൗഫൽ, ഇബ്റാഹീം ഹാജി, ഐ.സി.എഫ്. നേതാക്കൾ, ഐ,സി.എഫ്. സ്വഫ്വ വിംഗ് എന്നിവർ മെഡിക്കൽ ക്യാന്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ