അൽ ഖോബാർ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അൽ ഖോബാർ ഏരിയ പ്രിയപ്പെട്ട നബി കാന്പയിന്റെ ഭാഗമായി ’പ്രവാചകൻ ജനങ്ങൾക്കൊപ്പം’ സാംസ്കാരിക സദസ് സംഘടിപ്പിച്ചു. തിരുനബി സുഖദുഃഖങ്ങളിൽ ജനങ്ങൾക്കൊപ്പം മാതൃകാപരമായി നിലകൊണ്ട വ്യക്തിത്വമായിരുന്നെന്ന് വിഷയമവതരിപ്പിച്ച ശിഹാബുദ്ദീൻ മൗലവി മുവാറ്റുപുഴ പറഞ്ഞു.
ജനകീയ വിഷയങ്ങളിൽ ന·യിലധിഷ്ഠിതമായി നിഷ്ഠയോടെ ഇടപെടുന്നവരായിരിക്കണം മുസ്ലീങ്ങൾ. അവർ തി·യുടെ കൈക്ക് പിടിക്കുന്നവരും ന·യുടെ പ്രായോക്താക്കളുമായിരിക്കണം. പ്രതിസന്ധികൾ വരുന്പോൾ ജനങ്ങൾക്കൊപ്പം നിൽക്കാനല്ലാതെ ഒരു മുസ്ലീമിന് പൊതുസമൂഹത്തിൽ നിന്നും ഓടിയൊളിക്കാനാവില്ലെന്നതാണ് പ്രവാചകൻ പഠിപ്പിച്ച മാതൃകയെന്നും അദ്ദേഹം സൂചിപ്പിച്ചു. പരിപാടിയിൽ ഹാഫിസ് മുഹമ്മദ് ഫൈസൽ , സാജിദ് കണ്ണൂർ സംസാരിച്ചു. ഫ്രറ്റേണിറ്റി ഫോറം ഏരിയ പ്രസിഡന്റ് അബ്ദുർറഹിം വടകര, തുഖ്ബ ഏരിയ പ്രസിഡന്റ ഷറഫുദ്ദീൻ ചങ്ങരംകുളം സംബന്ധിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ ഇസ്ലാമിക പ്രശ്നോത്തരി മൽസരത്തിന് നസീബ് പത്തനാപുരം നേതൃത്വം നൽകി. നമീർ ചെറുവാടി, അബ്ദുൽ സലാം മാസ്റ്റർ, മുബാറക് പൊയിൽതൊടി, സലിം മുഞ്ചക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്ത്രീകളും കുട്ടികളുൾപ്പെടെ നിറഞ്ഞ സദസ് പങ്കെടുത്ത പരിപാടിക്ക് അമീൻ ബീമാപ്പള്ളി, അസ്കർ തിരുനാവായ, ഷിബു തിരുവനന്തപുരം, അഷ്റഫ് മേപ്പയൂർ, ഹാരിസ് കരുനാഗപ്പള്ളി, മുഹമ്മദലി ചങ്ങരംകുളം, ഷരീഫ് കോട്ടയം, ഇഖ്ബാൽ ചെറായി, അമീൻ മാസ്റ്റർ പുത്തനത്താണി, ഫസലുർറഹ്മാൻ, ഷാഹിദ് കങ്ങഴ, ഷാജഹാൻ കരുനാഗപ്പള്ളി, മൻസൂർ പൊന്നാനി, ഷിഹാബ്, സാജിദ നമീർ നേതൃത്വം നൽകി.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം