മിലാദ് കപ്പ് 2018 ക്രിക്കറ്റ് ടൂര്‍ണമെന്റ്
Sunday, November 18, 2018 12:54 PM IST
അബുദാബി: 'മിലാദ് കപ്പ് 2018' എന്ന പേരില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. യുഎഇയിലെ മികച്ച പന്ത്രണ്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. നവംബര്‍ പതിനെട്ടിനു ഞായറാഴ്ച രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ അബുദാബി എമിറേറ്റ്‌സ് പാലസ് ഹോട്ടല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.കൂടുതല്‍ വിവരങ്ങള്‍ക്കായി ഷാനവാസ് (0563202192), തൗഫീഖ് (0555 24 6462) എന്നിവരുമാണ് ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള