അബാസിയ: കുവൈത്ത് കെഎംസിസി എറണാംകുളം ജില്ലാ കമ്മിറ്റി നിലവിൽ വന്നു. വി.കെ. അൻസാർ പറവൂറിനെ പ്രസിഡന്റായും കെ.എസ്. തൽഹത്ത് ജനറൽ സെക്രട്ടറിയായും പി.എ. മുഹമ്മദ് കോയയെ ട്രഷററായും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി എഞ്ചി: റഹിം(സ്റ്റേറ്റ് കൗണ്‍സിലർ), പി.എ. ജലാലുദ്ദിൻ തങ്ങൾ (സീനിയർ വൈസ് പ്രസിഡന്റ), പരിദ് അബ്ദുറഹിമാൻ, ആരിഷ് വി. അഷ്റഫ്, ഹസ്സൻ നൗഷാദ് , എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഇബ്രാഹിം സുബൈർ, കെ.പി. സക്കിർ, എം.കെ. ഇബ്രാഹിം, ഫൈസൽ ഹംസ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.
അബാസിയ റിതം ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയും റിട്ടേണിംഗ് ഓഫിസർ കൂടിയായ അഡ്വ: പി.എം.എ സലാം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശറഫുദ്ധീൻ കണ്ണേത്ത്, എം കെ അബ്ദുൽ റസാഖ്, എം.ആർ. നാസർ, കെ.ടി.പി അബ്ദുൽ റഹ്മാൻ, സിറാജ് എരഞ്ഞിക്കൽ, സുബൈർ, ശരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ തുടങ്ങിയവർ ആശംസ അറിയിച്ചു സംസാരിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ