വീക്കോ കലാസംഗമം വെള്ളിയാഴ്ച
Friday, November 16, 2018 7:27 AM IST
മസ്ക്കറ്റ്: വീക്കോ ഒമാന്‍റെ വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി നടത്തപ്പെടുന്ന "കലാസംഗമം 2018' വിവിധകലാപരിപാടികളോടുകൂടി നവംബർ 16നു വെള്ളിയാഴ്ച വൈകുന്നേരം സീബ് റാമീസ് ഡ്രീം റിസോർട്ട് ഹാളിൽ വെച്ച് നടത്തുന്നു.

ഗാനഗന്ധർവൻ യേശുദാസിന്‍റെ ശബ്ദം മാധുര്യത്തിൽ അനുഗ്രഹീതനായ അഭിജിത് കൊല്ലം നിയക്കുന്ന ഗാനമേളയാണ് "വീക്കോ കലാസംഗമം 2018' ന്‍റെ ആകർഷണം. കൂടാതെ ഗായിക നിഖില മോഹൻ, കോമഡി താരങ്ങളായ അനീഷ് പാപ്പാലയും ചെക്കു രാജീവും കൂടി അവതരിപ്പിക്കുന്ന പുതുമയാർന്ന കോമഡി സ്കിറ്റും, വയലിൻ മാന്ത്രികൻ ബാലഭാസ്കറുടെ ഓർമയ്ക്കായിട്ടുള്ള സംഗീത ഫ്യൂഷൻ, മസ്ക്കറ്റിലെ നാടൻപാട്ടു സംഘം ചങ്ങാത്തം അവതരിപ്പിക്കുന്ന കേരളതനിമയുളള നാടൻ പാട്ടുകളും കലാരൂപ അവതരണങ്ങളും ആണ് ഈ ആഘോഷരാവിന്‍റെ പ്രത്യേകതകൾ.

ഒമാനിലെ വിശ്വകർമ്മ സമുദായ കൂട്ടായ്മയുടെ ഐക്യത്തിനും ഉന്നമനത്തിനും കലാകാരന്മാരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുവാനും വേണ്ടി 2010ൽ തുടക്കം കുറിച്ചതാണ് വീക്കോ എന്ന കൂട്ടായ്മ. ഈ കുറഞ്ഞ കാലയളവിൽ നിരവധി സാമൂഹിക സാംസ്കാരിക കലാമേഖലകളിൽ വിവിധ തരത്തിലുള്ള സഹായ സഹകരണ പ്രവർത്തനങ്ങൾ നടത്തി ഇതിനകം പ്രശംസകൾ പറ്റിയിട്ടുണ്ട്.