"എ​ന്‍റെ കേ​ര​ളം എ​ന്‍റെ മ​ല​യാ​ളം' വി​ജ്ഞാ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​ശ്നോ​ത്ത​രി വെ​ള്ളി​യാ​ഴ്ച
Thursday, November 15, 2018 9:26 PM IST
മ​സ്ക​റ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​നാ​റാ​മ​ത് ’എ​ന്‍റെ കേ​ര​ളം എ​ന്‍റെ മ​ല​യാ​ളം’ വി​ജ്ഞാ​നോ​ൽ​സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക്വി​സ് മ​ത്സ​രം ന​വം​ബ​ർ 16ന് ​അ​ൽ ഖു​വൈ​ർ 33ലെ ​ഹ​യ​ർ കോ​ളേ​ജ് ഓ​ഫ് ടെ​ക്നോ​ള​ജി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്നു. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ്ഞാ​നോ​ൽ​സ​വ​മാ​യ അ​ക്ഷ​ര​മു​റ്റം വി​ജ്ഞാ​നോ​ൽ​സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല കോ ​ഓ​ർ​ഡി​നേ​റ്റ​റും കു​ട്ടി​ക​ളു​ടെ മാ​സി​ക​യാ​യ ത​ത്ത​മ്മ​യു​ടെ എ​ഡി​റ്റ​റും പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​നു​മാ​യ നാ​രാ​യ​ണ​ൻ കാ​വു​ന്പാ​യി​യാ​ണ് ക്വി​സ് മാ​സ്റ്റ​ർ.

മൂ​ന്നു പേ​ര​ട​ങ്ങു​ന്ന ടീ​മാ​യി​ട്ടാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​ത്. മൂ​ന്നാം ക്ലാ​സ് മു​ത​ൽ ഏ​ഴാം ക്ലാ​സ് വ​രെ​യു​ള്ള​വ​ർ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും, എ​ട്ടാം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള​വ​ർ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും പ​രി​ഗ​ണി​ക്ക​പ്പെ​ടും. ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് മ​ൽ​സ​രം ന​ട​ക്കു​ന്ന ദി​വ​സം രാ​വി​ലെ 7ന് ​വേ​ദി​യി​ൽ എ​ത്തി​യാ​ൽ പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് പ​ങ്കെ​ടു​ക്കാ​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഒ​മാ​നി​ലെ പ​ത്തൊ​ന്പ​ത് ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി എ​ഴു​ന്നൂ​റി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ആ​യി​ര​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു. പ​ങ്കെ​ടു​ക്കു​ന്ന മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും സാ​ക്ഷ്യ പ​ത്ര​വും വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി 9591 0251 അ​ല്ലെ​ങ്കി​ൽ 93397868 എ​ന്നീ മൊ​ബൈ​ൽ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം