സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ആ​ദ്യ​ഫ​ല പെ​രു​നാ​ൾ ന​വം​ബ​ർ 16ന്
Wednesday, November 14, 2018 10:14 PM IST
കു​വൈ​ത്ത്: സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ആ​ദ്യ​ഫ​ല​പ്പെ​രു​നാ​ൾ ന​വം​ബ​ർ 16ന് ​അ​ബാ​സി​യ നോ​ട്ടിം​ഗ്ഹാം ബ്രി​ട്ടീ​ഷ് സ്കൂ​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ കെ. ​ജീ​വാ സാ​ഗ​ർ, NECK ചെ​യ​ർ​മാ​ൻ ഇ​മ്മാ​നു​വേ​ൽ ഗ​രീ​ബ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ൾ ആ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കു​വൈ​റ്റി​ലെ വി​വി​ധ സ​ഭ​ക​ളി​ലെ വൈ​ദി​ക​ർ, NECK അ​ഡ്മി​നി​സ്ട്രേ​റ്റ​ർ റോ​യി യോ​ഹ​ന്നാ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ വി​വി​ധ ഇ​നം ക​ലാ​പ​രി​പാ​ടി​ക​ൾ, നാ​ട​ൻ ത​നി​മ വി​ളി​ച്ചോ​തു​ന്ന ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ൾ, കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി ഗെ​യിം സ്റ്റാ​ളു​ക​ൾ എ​ന്നി​വ ക്ര​മീ​ക​രി​ക്ക​പ്പെ​ടും. കൂ​ടാ​തെ പ്ര​ശ​സ്ത സി​നി​മ പി​ന്ന​ണി ഗാ​യ​ക​രാ​യ ന​ജീം അ​ർ​ഷാ​ദ്, മൃ​ദു​ല വാ​ര്യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ഫാ. ​സ​ഞ്ജു ജോ​ണ്‍, ഇ​ട​വ​ക ട്ര​സ്റ്റി മാ​ത്യൂ​സ് ഉ​മ്മ​ൻ, സെ​ക്ര​ട്ട​റി വി ​റ്റി വ​ർ​ഗ്ഗീ​സ്, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ​മാ​രാ​യ സ്റ്റീ​ഫ​ൻ ഗ ​തോ​മ​സ്, ജോ​ർ​ജ്ജ് പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ