ഫോ​ക്ക് ക​ണ്ണൂ​ർ മ​ഹോ​ത്സ​വം ന​വം​ബ​ർ 16ന്
Wednesday, November 14, 2018 10:06 PM IST
കു​വൈ​ത്ത്: ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ന്‍റെ(​ഫോ​ക്ക്) 13ാം വാ​ർ​ഷി​കാ​ഘോ​ഷ​വും ക​ണ്ണൂ​ർ മ​ഹോ​ത്സ​വ​വും ഫോ​ക്ക് വ​നി​താ വേ​ദി പ​ത്താം വാ​ർ​ഷി​ക​വും 16ന് ​വെ​ള്ളി​യാ​ഴ്ച ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ബാ​സി​യ​യി​ൽ ഉ​ച്ച​യ്ക്ക് 12 മു​ത​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ അ​ര​ങ്ങേ​റും.

ഫോ​ക്ക് വ​നി​താ​വേ​ദി പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു സ്ത്രീ ​ശാ​സ്തീ​ക​ര​ണം വി​ഷ​യ​മാ​ക്കി 50ൽ ​പ​രം വ​നി​ത​ക​ളെ അ​ണി​നി​ര​ത്തി ഫോ​ക്ക് സം​ഘ​ടി​പ്പി​ക്കു​ന്ന നൃ​ത്ത സം​ഗീ​ത നാ​ട​കം ’വീ​രാം​ഗ​ന’ മു​ഖ്യ ആ​ക​ർ​ഷ​ക​മാ​യി​രി​ക്കും. സി​നി​മ പി​ന്ന​ണി​ഗാ​യ​ക​നും വോ​യി​സ് ഓ​ഫ് അ​റേ​ബ്യാ വി​ജ​യി അ​ജ​യ് ഗോ​പാ​ൽ, സി​നി​മാ പി​ന്ന​ണി ഗാ​യി​ക വി​നി​ത, പ്ര​ശ​സ്ത കീ​സ്റ്റാ​ർ ആ​ർ​ട്ടി​സ്റ്റ് സു​മേ​ഷ് കൂ​ട്ടി​ക്ക​ൽ, വാ​ട്ട​ർ ഡ്രം ​പ്ല​യെ​ർ വി​ജ​യ​ൻ ചി​റ്റ​ടി എ​ന്നി​വ​രെ കൂ​ടാ​തെ കു​വൈ​ത്തി​ലെ പ്ര​മു​ഖ ഗാ​യ​ക​രും അ​ണി​നി​ര​ക്കു​ന്ന സം​ഗീ​ത നി​ശ​യും ഉ​ണ്ടാ​വും. പ്ര​ശ​സ്ത ഡി​ജെ​യും അ​വ​താ​ര​ക​നു​മാ​യ ആ​ർ​ജെ സൂ​ര​ജ് വി​വി​ധ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കും. ച​ട​ങ്ങി​ൽ ഫോ​ക്ക് കു​ടും​ബ​ത്തി​ലെ മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും. പ്ര​ള​യ ദു​രി​താ​ശ്വാ​സം ഉ​ൾ​പ്പെ​ടെ 17 ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ​യു​ടെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഈ ​വ​ർ​ഷം ന​ട​ത്തി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ​തി​നൊ​ന്നാ​മ​ത് ’ഗോ​ൾ​ഡ​ൻ ഫോ​ക്ക്’ പു​ര​സ്കാ​രം സ​ർ​ക്ക​സ് കു​ല​പ​തി ജെ​മി​നി ശ​ങ്ക​ര​ന് ന​വം​ബ​ർ അ​വ​സാ​ന​വാ​രം ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും. 25,000 രൂ​പ​യും ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് പു​ര​സ്കാ​രം. ഒ​ക്ടോ​ബ​ർ അ​വ​സാ​ന​വാ​രം ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്യും. കെ.​കെ.​ആ​ർ. വെ​ങ്ങ​ര, കെ.​കെ. മാ​രാ​ർ, ദി​ന​ക​ര​ൻ കൊ​ന്പി​ലാ​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി അം​ഗ​ങ്ങ​ൾ. രാ​ജേ​ഷ് പ​ര​പ്ര​ത്ത് , ബി​ജു ആ​ന്‍റ​ണി, ശ​ശി കു​മാ​ർ എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡ് പ്ര​വ​ർ​ത്ത​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന കു​വൈ​റ്റി​ലെ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.

അ​ബാ​സി​യ ഫോ​ക്ക് ഹാ​ളി​ൽ ന​ട​ന്ന പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​ഓ​മ​ന​ക്കു​ട്ട​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സേ​വ്യ​ർ ആ​ന്‍റ​ണി, ട്ര​ഷ​റ​ർ വി​നോ​ജ് കു​മാ​ർ, ക​ണ്ണൂ​ർ മ​ഹോ​ത്സ​വ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബി​ജു ആ​ന്‍റ​ണി, വ​നി​താ വേ​ദി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലീ​ന സാ​ബു, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ഡ്വ. രെ​മ സു​ധീ​ർ, അ​വാ​ർ​ഡ് ക​മ്മി​റ്റി അം​ഗം ശ​ശി കു​മാ​ർ, മീ​ഡി​യ ക​ണ്‍​വീ​ന​ർ ര​ജി​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ