ക​ണ്ണൂ​രി​ൽ നി​ന്നും ആ​ദ്യ വി​മാ​നം അ​ബു​ദാ​ബി​യി​ലേ​ക്ക്; മ​സ്ക​റ്റ്, ഷാ​ർ​ജ, ദു​ബാ​യ് കാ​ത്തി​രി​ക്ക​ണം
Tuesday, November 13, 2018 10:22 PM IST
മ​സ്ക​റ്റ്: കേ​ര​ള​ത്തി​ലെ നാ​ലാ​മ​ത്തെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​മാ​യ ക​ണ്ണൂ​രി​ൽ നി​ന്നും ഡി​സം​ബ​ർ ഒ​ന്പ​തി​നു ത​ന്നെ ആ​ദ്യ വി​മാ​നം പ​റ​ന്നു​യ​രും. സിഎ​ൻഎ​ൻ ആ​ണ് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ മൂ​ന്ന​ക്ക കോ​ഡ്. ചൊ​വാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷം എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ വി​മാ​ന​ങ്ങ​ൾ അപ് ലോ​ഡ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള ടി​ക്ക​റ്റു​ക​ൾ ക​ണ്ണൂ​രി​ലെ മി​ടു​ക്കന്മാർ കൈ​ക്ക​ലാ​ക്കി.

അ​ബു​ദാ​ബി​യി​ലേ​ക്ക് പോ​കു​ന്ന ക​ണ്ണൂ​രു​കാ​ർ​ക്കാ​ണ് ഏ​റെ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ഉ​ദ്ഘാ​ട​ന യാ​ത്ര​ക്കു​ള്ള ഭാ​ഗ്യം ല​ഭി​ച്ച​ത്. ഡി​സം​ബ​ർ ഒ​ന്പ​തി​നു ന​ട​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് രാ​വി​ലെ 10 മ​ണി​ക്കാ​യി​രി​ക്കും ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ഇ​ന്ത്യ​യു​ടെ ദേ​ശീ​യ വി​മാ​ന ക​ന്പ​നി​യാ​യ എ​യ​ർ ഇ​ന്ത്യ​യു​ടെ സ​ബ്സി​ഡി​യ​റി​യാ​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​ബു​ദാ​ബി​യി​ലേ​ക്ക് പ​റ​ന്നു​യ​രു​ക. ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ പ​ത്തി​ന് പു​റ​പ്പെ​ടു​ന്ന ഐ​എ​ക്സ്.715 വി​മാ​നം അ​ബു​ദാ​ബി പ്രാ​ദേ​ശി​ക സ​മ​യം 12.30 അ​ബു​ദാ​ബി​യി​ൽ പ​റ​ന്നി​റ​ങ്ങും.

പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ്ര​സ്തു​ത വി​മാ​നം രാ​വി​ലെ 9 മ​ണി​ക്കാ​യി​രി​ക്കും പു​റ​പ്പെ​ടു​ക. അ​ന്നു ത​ന്നെ സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദി​ലേ​ക്കും രാ​ത്രി 9.05 ന് ​ഐ​എ​ക്സ്.721 സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. പ​തി​നൊ​ന്നി​നാ​ണ് ദോ​ഹ​യി​ലേ​ക്കു​ള്ള ആ​ദ്യ സ​ർ​വീ​സ്.

എ​ന്നാ​ൽ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന മ​സ്ക​റ്റി​ലെ ക​ണ്ണൂ​രു​കാ​ർ​ക്കും യു​എ​ഇ​യി​ലെ ഷാ​ർ​ജ, ദു​ബാ​യ് നി​വാ​സി​ക​ൾ​ക്കും ക​ണ്ണൂ​രി​ൽ വി​മാ​ന​മി​റ​ങ്ങു​ക എ​ന്ന അ​വ​രു​ടെ ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ക്കാ​ൻ കാ​ത്തി​രി​ക്കേ​ണ്ടി വ​രും. അ​ത്ഭു​ത​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഷാ​ർ​ജ​യി​ലേ​ക്ക് ഡി​സം​ബ​ർ അ​വ​സാ​ന വാ​ര​വും ദു​ബാ​യി​ലേ​ക്ക് ജ​നു​വ​രി ആ​ദ്യ​വും മ​സ്ക​റ്റി​ലേ​ക്കു​ള്ള ക​ണ്ണൂ​ർ വി​മാ​ന​ങ്ങ​ൾ മാ​ർ​ച്ചു​മാ​കാ​നു​മാ​ണ് സാ​ധ്യ​ത. വി​മാ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് എ​ക്സ്പ്ര​സി​നെ കു​റ​ച്ചൊ​ന്നു​മ​ല്ല അ​ല​ട്ടു​ന്ന​ത്. അ​താ​തു രാ​ജ്യ​ങ്ങ​ളി​ലെ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​ക​ളി​ൽ നി​ന്നു​മു​ള്ള ബ​ന്ധ​പ്പെ​ട്ട ലൈ​സ​ൻ​സു​ക​ൾ ല​ഭ്യ​മാ​കേ​ണ്ട​തു​മു​ണ്ട്.

എ​ന്നാ​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ, സ്പൈ​സ് ജെ​റ്റ്, ജെ​റ്റ് എ​യ​ർ​വേ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്വ​കാ​ര്യ വി​മാ​ന ക​ന്പ​നി​ക​ൾ ക​ണ്ണൂ​രി​ൽ നി​ന്നും വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​ൻ ഉ​ത്സാ​ഹ പൂ​ർ​വം രം​ഗ​ത്തു​ണ്ട്.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം