ഐ​ഡി ഫ്ര​ഷ് പ്ര​വാ​സി​ക​ളു​ടെ പ്രി​യ വി​ഭ​വ​ങ്ങ​ളു​മാ​യി ഇ​നി യു​എ​ഇ​യി​ൽ
Tuesday, November 13, 2018 8:44 PM IST
ദു​ബാ​യ്: പാ​ച​ക​ത്തി​ന് സൗ​ക​ര്യ​പ്പെ​ടു​ന്ന (റെ​ഡി റ്റു ​കു​ക്ക്) ന​ന്നാ​യി പാ​ക്ക് ചെ​യ്ത, പ​ര​ന്പ​രാ​ഗ​ത ഇ​ന്ത്യ​ൻ പ്രാ​ത​ൽ വി​ഭ​വ​ങ്ങ​ളും മ​റ്റു ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഫ്ര​ഷ് ഭ​ക്ഷ​ണ ബ്രാ​ൻ​ഡാ​യി വ​ള​ർ​ന്ന ഐ​ഡി ഫ്ര​ഷ് ഫു​ഡ് യു​എ​ഇ​യി​ൽ സ്ഥാ​പി​ക്കു​ന്ന ഉ​ൽ​പാ​ദ​ന സം​വി​ധാ​ന​ത്തി​ലൂ​ടെ കൂ​ടു​ത​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി വ​ന്ന ജി​സി​സി മാ​ർ​ക്ക​റ്റ് ഷെ​യ​ർ ല​ക്ഷ്യ​മി​ടു​ന്നു.

ജി​സി​സി വി​പ​ണി​യെ ഉ​ദ്ദേ​ശി​ച്ചു അ​ജ്മാ​ൻ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ 40,000 ച​തു​ര​ശ്ര അ​ടി വ​ലു​പ്പ​ത്തി​ൽ ക​ന്പ​നി ഉ​ൽ​പാ​ദ​ന പ്ലാ​ന്‍റ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഏ​റ്റ​വും പ്രി​യ​ത​ര​വും വി​ശ്വ​സ്ത​വും സ്വാ​ഭാ​വി​ക​വു​മാ​യ റെ​ഡി റ്റു ​കു​ക്ക് വി​ഭ​വ​ങ്ങ​ളാ​യ ഇ​ഡ്ലി ദോ​ശ, റാ​ഗി ഇ​ഡ്ലി ദോ​ശ, അ​രി റ​വ ഇ​ഡ്ലി, സ്ക്വീ​സ് , പൊ​രി​ച്ച വ​ട എ​ന്നി​വ​യ​ട​ങ്ങി​യ ഉ​ൽ​പ​ന്ന ശ്രേ​ണി​യാ​ണ് ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ ഐ​ഡി ഫ്ര​ഷ് ഫു​ഡ്.

വീ​ട്ടി​ൽ ത​യാ​റാ​ക്കി​യ ദ​ക്ഷി​ണേ​ന്ത്യ​ൻ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രി​ലേ​ക്ക് അ​വ എ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് ത​ന്‍റെ ദൗ​ത്യ​മെ​ന്ന് ഐ​ഡി ഫ്ര​ഷ് ഫു​ഡ് സി​ഇ​ഒ​യും സ​ഹ സ്ഥാ​പ​ക​നും കൂ​ടി​യാ​യ പി.​സി മു​സ്ത​ഫ വ്യ​ക്ത​മാ​ക്കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള