സ​ന്ദ​ർ​ശ​ക വി​സ​ക്കു​ള്ള മാ​താ​പി​താ​ക്ക​ളു​ടെ പ്രാ​യ​പ​രി​ധി ഒ​ഴി​വാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ട്
Friday, October 19, 2018 10:25 PM IST
കു​വൈ​ത്ത് സി​റ്റി : വി​ദേ​ശ​തൊ​ഴി​ലാ​ളി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളെ സ​ന്ദ​ർ​ശ​ക വി​സ​ക്കാ​യി കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള പ്രാ​യ പ​രി​ധി എ​ടു​ത്തു​ക​ള​ഞ്ഞ​താ​യി പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. നേ​ര​ത്തെ അ​റു​പ​ത് ക​ഴി​ഞ്ഞ​വ​ർ​ക്ക് ആ​ഭ്യ​ന്ത​ര വ​കു​പ്പ് വി​സ ന​ൽ​കി​യി​രു​ന്നി​ല്ല. ഒ​രു മാ​സ​ത്തെ കാ​ലാ​വ​ധി​യു​ള്ള വി​സ​യാ​യി​രി​ക്കും അ​നു​വ​ദി​ക്കു​ക. തു​ട​ർ​ന്ന് നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി ഒ​രു മാ​സം വ​രെ പു​തു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നി​ര​വ​ധി​യാ​ളു​ക​ൾ പ്രാ​യ​മാ​യ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശ​ന വി​സ​യി​ൽ കൊ​ണ്ട് വ​രു​ന്ന​ത് വൈ​ദ്യ​സേ​വ​ന​ങ്ങ​ള​ട​ക്കം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മു​ന്പു വി​സ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​യ​ത്. പു​തി​യ തീ​രു​മാ​നം ഇ​ന്ത്യ​ക്കാ​ര​ട​ക്ക​മു​ള്ള വി​ദേ​ശി​ക​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി​രി​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ