ധനീഷിന് കേളി യാത്രയപ്പ് നല്‍കി
Sunday, October 14, 2018 2:52 PM IST
റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ പോകുന്ന കേളി അസീസിയ ഏരിയയിലെ അല്‍ഫനാര്‍ യൂണിറ്റ് എക്‌സിക്യൂട്ടിവ് അംഗം ധനീഷ് ഇ പിക്കു യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയപ്പ് നല്‍കി. യൂണിറ്റ് ട്രഷറര്‍ ജോഷി കടലുണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ലജീഷ് നരിക്കോട് സ്വാഗതം പറഞ്ഞു . കേളി അസീസിയ ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, ഏരിയ ട്രഷറര്‍ ഹസന്‍ പുന്നയൂര്‍, ഏരിയ കമ്മറ്റി അംഗങ്ങളായ സുധീര്‍, അജിത്, അന്‍വര്‍, രതീഷ്, യൂണിറ്റ് അംഗങ്ങളായ ചാക്കോ, അനീസ്,രാജീവ്, സനില്‍ കുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം ധനീഷിന് യൂണിറ്റ് സെക്രട്ടറി ലജീഷ് നരിക്കോട് നല്‍കി. യാത്രയയപ്പിന് ധനീഷ് നന്ദി പറഞ്ഞു.