ഖത്തർ കെ എംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ഷിഫായത്തു റഹ്മാ പദ്ധതിക്ക് തുടക്കമായി
Friday, October 12, 2018 10:16 PM IST
ദോഹ : ഖത്തർ കെ എംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ നിർധനരായ രോഗികളെ സഹായിക്കുന്നതിനായി കാരുണ്യ ഹസ്തം ഷിഫായത്തു റഹ്മാ പദ്ധതിക്ക് തുടക്കമായി.

പദ്ധതിയുടെ ഉദ്ഘാടനം ബി.എം. ബാവാഹാജി ,ഹാരിസ് എരിയാൽ എന്നിവർ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കെ എംസിസി പ്രസിഡന്‍റ് ബഷീർ മജലിന് നൽകി നിർവഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൾറഹ്മാൻ എരിയാൽ , ഡിസ് അബ്ദുള്ള , ജാഫർ കല്ലങ്കാടി എന്നിവർ സംബന്ധിച്ചു.