കുവൈത്തിൽ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി
Friday, October 12, 2018 9:07 PM IST
കുവൈത്ത്: കൊല്ലം ജില്ലയിൽ പുത്തൂർ, കാരിക്കൽ കൂരോംവിള വീട്ടിൽ അച്ചൻകുഞ്ഞ്‌ ഉണ്ണൂണ്ണി (61) ഹൃദയാഘാതം മൂലം നിര്യാതനായി. കുവൈറ്റ്‌ സിമന്‍റ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞു വീണ ഉണ്ണൂണ്ണിയെ ഉടൻ തനനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ : മിനി. മക്കൾ : അഞ്ജു, അജിനി. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകുന്നതിന്‌ വേണ്ടിയുള്ള നടപടികൾ നടന്നുവരുന്നു. സംസ്കാരം പിന്നീട്‌ കാരിക്കൽ സെന്‍റ് ജോർജ് ഓർത്തഡോക്സ്‌ ദേവാലയത്തിൽ.

റിപ്പോർട്ട്: സലിം കോട്ടയിൽ