റാസൽ ഖൈമ സെന്‍റ് ഗ്രിഗോറിയോസ്‌ യാക്കോബായ സുറിയാനി ഓർത്തഡോസ് പള്ളിയിൽ കൊയ്ത്തുത്സവം 12 ന്
Wednesday, October 10, 2018 10:28 PM IST
റാസ് അൽ ഖൈമ: റാസൽ ഖൈമ സെന്‍റ് ഗ്രിഗോറിയോസ്‌ യാക്കോബായ സുറിയാനി ഓർത്തഡോസ് പള്ളിയിൽ കൊയ്ത്തുത്സവം വിവിധ പരിപാടികളോടെ ഒക്ടോബർ 12 ന് (വെള്ളി) വൈകുന്നേരം 5 മുതൽ നടക്കും.

ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിക്കുന്ന പഴയ കാല കാർഷിക സംസ്കാരത്തിന്‍റെ ഓർമ്മയുണർത്തുന്ന കൊയ്ത്തുത്സവത്തിൽ ശബ്ദ മാധുര്യവുമായി വേദികൾ കീഴടക്കിയ രതീഷ് പരപ്പ, മാപ്പിളപ്പാട്ടിന്‍റെ മൊഞ്ചുള്ള ശീലമായി അസ്മ,ദൃശ്യാ ശബ്ദ മാസ്മരികതയോടെ വേദി കൈയടക്കിയ വാട്ടർ ഡ്രം ഷോയുമായി സഞ്ചു&ഷിയാ,നാടൻ പാട്ടും സംഗീത നിറവുമായി പ്രസീത&അലി കോട്ടക്കൽ തുടങ്ങിയവർ ഒരുക്കുന്ന കലാവിരുന്നു അരങ്ങേറും.

വ്യത്യസ്തമാർന്ന ഭക്ഷണങ്ങളുമായി പത്തോളം സ്റ്റാളുകളും വിവിധ വ്യാപാരസ്ഥാപനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ,അലങ്കാരചെടികൾ എന്നിവയുടെ കൗണ്ടറുകൾ , ക്രിസ്മസ് വിപണി, വിനോദമത്സരങ്ങൾ , വിവിധ കലാമത്സരങ്ങൾ , സ്വർണനാണയങ്ങൾ ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നൽകുന്ന ഭാഗ്യനറുക്കെടുപ്പുകൾ തുടങ്ങിയവയും മേളയുടെ ഭാഗമാണ്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള