ഫാമിലി സ്റ്റഡി ക്ലാസ് 12 ന്
Wednesday, October 10, 2018 10:13 PM IST
കുവൈത്ത്: ഇന്ത്യൻ ഇസ് ലാഹി സെന്‍റർ ഫർവാനിയ ഏരിയ സംഘടിപ്പിക്കുന്ന ഫാമിലി സ്റ്റഡ് ക്ലാസ് ഒക്ടോബർ 12ന് (വെള്ളി) നടക്കും. ജലീബ് ഐഐസി ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 1 മണി മുതൽ 3 വരെയാണ് ക്ലാസ്.

"മക്കൾ ഒരു അനുഗ്രഹം' എന്ന വിഷയത്തിൽ മുഹമ്മദ് ശരീഫ് അസ്ഹരിയും "അള്ളാഹുവാണ് അഭയം' എന്ന വിഷയത്തില് മുഹമ്മദ് അരിപ്രയും ക്ലാസുകളെടുക്കും.

സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. ഉച്ച ഭക്ഷണം ഏർപ്പാട് ചെയ്തിട്ടുണ്ട്.

വിവരങ്ങൾക്ക്: 99776124, 97827920.

റിപ്പോർട്ട്: സലിം കോട്ടയിൽ