കെഇഎ കുവൈറ്റ് സിറ്റി ഏരിയ രക്തദാന ക്യാമ്പ് നടത്തി
Tuesday, October 9, 2018 10:25 PM IST
കുവൈത്ത്: കാസർഗോഡ് ജില്ലാ അസോസിയേഷൻ സിറ്റി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുവൈറ്റ് ബ്ലഡ് ബാങ്ക് ജാബ്രിയയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി.

കെഇഎ കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് സത്താർ കുന്നിൽ, ജനറൽ സെക്രട്ടറി സലാം കളനാട്, മുഹമ്മദ്‌ കുഞ്ഞി,അഷ്‌റഫ്‌ തൃക്കരിപ്പൂർ, മുനീർ കുണിയ, കബീർ തളങ്കര, അസിസ് തളങ്കര,ഫായിസ് ബേക്കൽ, സിറ്റി ഏരിയ പ്രസിഡൻറ് ഹാരിസ് മുട്ടുംതല, ജനറൽ സെക്രട്ടറി റസാഖ് ചെമ്മനാട്, ട്രഷറർ മൊയ്‌ദീൻ ഉദുമ, ഓർഗനൈസിങ് സെക്രട്ടറി അനുരാജ്, പി.എച്ച്. അബ്ദുൾറഹിമാൻ, അബ്ദുള്ള കാടംകോഡ് എന്നിവർ ക്യാന്പിന് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ