ദുബായ്: യുഎഇ മങ്കട മണ്ഡലം കെഎംസിസി പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. യു.എ.ഇയിലുള്ള ഏഴ് എമിറേറ്റ്സിലെ മങ്കട മണ്ഡലത്തിലെ നേതാക്കന്മാരും പ്രവര്‍ത്തകരുമായ 120 പ്രതിനിധികള്‍ പങ്കെടുത്ത പ്രവര്‍ത്തക സംഗമം ദുബായ് കെ എംസിസി പ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. മങ്കട മണ്ഡലം കെ.എം.സി.സിയുടെ നേതാവ് മര്‍ഹൂം അംജദ് അലി മഞ്ഞളാംകുഴിയെ അനുസ്മരിച്ചുകൊണ്ട് തുടക്കം കുറിച്ച സംഗമത്തില്‍ സയിദ് അബ്ദുറഹിമാന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
അഞ്ച് അജണ്ടകള്‍ക്ക് വിധേയമായി സമയബന്ധിതമായി നടന്ന പ്രതിനിധികളുടെ ചര്‍ച്ച യുഎഇ കെ എംസിസിയുടെ നേതാവ് സൈതലവി തയ്യാട്ട് ഉദ്ഘാടനം ചെയ്തു. യുഎഇയിലെ ഏഴു എമിരേറ്റ്സുകളിലെയും മണ്ഡലം കമ്മിറ്റികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും വ്യവസ്ഥാപിതമാക്കാനും വേണ്ടി പ്രഥമ യുഎഇ മങ്കട മണ്ഡലംകമ്മിറ്റി രൂപീകരിച്ചു.120 പ്രതിനിധികളും ഐക്യകണ്ഠേന പ്രഥമ യുഎഇ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായി സയിദ് അബ്ദുറഹിമാന്‍ തങ്ങള്‍ അബുദാബി (ചെയര്‍മാന്‍), സൈതലവി തായാട്ട് റാസല്‍ഖൈമ (വൈസ് ചെയര്‍മാന്‍),അംഗങ്ങള്‍ അസീസ് പെങ്ങാട്ട് (ദുബൈ),അഡ്വ:അഷ്‌റഫ് അലി (ഷാര്‍ജ). ബഷീര്‍ വറ്റലൂര്‍ അബുദാബി (പ്രസിഡന്‍റ്), നിഹ്മത്തുള്ള മങ്കട ദുബൈ (ജന:സെക്രട്ടറി), അക്ബര്‍ രാമപുരം റാസല്‍ഖൈമ (ട്രഷറര്‍), ശുഹൈബ് പടവണ്ണ ഷാര്‍ജ (ഓര്‍ഗനൈസിംഗ് സെക്രട്ടറി). വൈസ് പ്രസിഡന്‍റ്മാരായിഉസ്മാന്‍ മുല്ലപ്പള്ളി (അല്‍-ഐന്‍),നൗഫല്‍ കൂട്ടിലങ്ങാടി (ദുബായ്), ഇസ്മായില്‍ വേങ്ങാട്(അബുദാബി) സെക്രട്ടറിമാരായി,മുസ്തഫ വി.പി (അജ്മാന്‍),അഷ്‌റഫ് പി.കെ കൊളത്തൂര്‍ (ഫുജേറ),ജുനൈദ് മക്കരപറമ്പ് (ഷാര്‍ജ) എന്നിവരെ തെരഞ്ഞെടുത്തു. അസീസ് പേങ്ങാട്ട്, അഡ്വ: അഷ്‌റഫ് അലി, ഹകീം കരുവാടി ,നാല് എമിരേറ്റ്സിലെ മണ്ഡലം ജില്ലാ നേതാക്കള്‍ സംബന്ധിച്ചു. ഷൗക്കത്തലി മക്കരപറമ്പ്,സലിം വെങ്കിട്ട,അഷ്‌റഫ് വേങ്ങാട്,നാസര്‍ കൂട്ടിലങ്ങാടി,ബഷീര്‍ വെള്ളില,സദര്‍ പടിഞ്ഞാറ്റുമുറി,റാഫി കൊളത്തൂര്‍,സകീര്‍ അരിപ്ര,അനസ് മങ്കട,ബെന്‍ഷാദ് വെങ്കിട്ട,ഹാഷിം പള്ളിപ്പുറം,ഷഫീഖ് വേങ്ങാട്, അന്ജൂം അങ്ങാടിപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.
റിപ്പോർട്ട്: നിഹ് മത്തുള്ള തൈയിൽ