കുവൈത്ത് ഇന്ത്യൻ എംബസിക്കെതിരെ വിദേശമന്ത്രാലയത്തിന് പരാതി സമർപ്പിച്ചു
Monday, October 8, 2018 7:45 PM IST
കുവൈത്ത്: കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനകളോടുള്ള എംബസിയുടെ വിവേചനപരമായ നടപടികൾക്കെതിരെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻ ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകി.

25 ഓളം സംഘടനകൾ ചേർന്നു ഫിറ കൺവീനർമാരും ലോക കേരള സഭാംഗങ്ങളുമായ ബാബു ഫ്രാൻസിസിന്‍റെയും ശ്രീംലാലിന്‍റേയും നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ മുന്നോട്ട് പോകുന്നത്. സംഘടനകളുടെ പൊതു തീരുമാനപ്രകാരം ഫിറ സെക്രട്ടറി ഡാർവിൻ പിറവമാണ് ഡൽഹിയിൽ പരാതികൾ സമർപ്പിച്ചിട്ടുള്ളത്. പരാതിയുടെ കോപ്പി എൻ.കെ പ്രേമചന്ദ്രൻ എം പിക്കും, ശശി തരൂർ എംപിക്കും നൽകി.

വിപുലമായ സംഘടനാംഗങ്ങളുടെ യോഗം ചേർന്ന് പ്രവാസി സമൂഹത്തിന്‍റെ വിവിധ പ്രശ്നങ്ങളിലും വിഷയങ്ങളിലും ഇടപെട്ടുകൊണ്ടാണ് പ്രവാസി ക്ഷേമ പരിപാടികളിൽ സത്യസന്ധമായും സുതാര്യമായും വർഷങ്ങളോളം പ്രവർത്തിച്ച സംഘടനകൾക്ക് വിവേചനമില്ലാതെ, കുവൈത്തിലെ പ്രവാസി പൗരന്മാർക്ക് തുല്യ നീതിയോടു കൂടി സംഘടനപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതു വരെ പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. എംബസി ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ട എല്ലാ സംഘടനകൾക്കും FIRA KUWAIT എന്ന പൊതുവേദിയുമായി ചേർന്ന് പ്രവർത്തിക്കാവുന്നതാണെന്ന് ഭാരവാഹികൾ പറഞ്ഞു.