ഫുജൈറ: ദിബയിൽ കോൺസുലെറ്റ് ഓപ്പൺ ഹൗസ്
Monday, September 24, 2018 9:02 PM IST
ഫുജൈറ: കൈരളി കൾചറൽ അസോസിയേഷൻ ഹാൾ ദിബയിൽ ദുബായ് ഇന്ത്യൻ
കോൺസുലേറ്റ് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 28 ന് (വെള്ളി) ഉച്ചകഴിഞ്ഞു നടക്കുന്ന ഓപ്പൺ ഹൗസിൽ പൊതു ജനങ്ങൾക്ക് പരാതികൾ നൽകാനും കോൺസുലർ സേവനവും ലഭ്യമാണ്.

അഫിഡവിറ്റുകൾ സാക്ഷ്യപ്പെടുത്തൽ, പവർ ഓഫ് അറ്റോർണി, പാസ്പോർട്ട് അനുബന്ധ സേവനങ്ങൾക്ക് ഈസ്റ്റ് കോസ്റ്റ് മേഖലയിലെ മുഴുവൻ പ്രവാസികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കൈരളി കൾചറൽ അസോസിയേഷൻ അഭ്യർഥിച്ചു.

വിവരങ്ങൾക്ക് : 055 5597104/ 09 2446064.