മദ്രസ പ്രവേശനോത്സവും അവാർഡ് ദാനവും
Monday, September 24, 2018 8:16 PM IST
കുവൈത്ത് : ധാർമിക മൂല്യങ്ങൾ ഉൾക്കൊളളുന്ന പഠന സംരംഭങ്ങളിലൂടെ മാത്രമേ നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയുകയുളളൂവെന്ന് അമ്മാൻ ബ്രാഞ്ച് ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ പ്രിൻസിപ്പൽ സി.രാജേഷ് നായർ. ഇന്ത്യൻ ഇസ് ലാഹി മദ്രസ സാൽമിയയിൽ സംഘടിപ്പിച്ച പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മതമൂല്യങ്ങളും സമൂഹത്തെ നന്മയിലേക്ക് തന്നെയാണ് നയിക്കുന്നത്.അതുൾകൊണ്ട് പ്രവർത്തിക്കുകയാണ് ജനങ്ങൾ നിർവഹിക്കേണ്ട ധർമം അദ്ദേഹം കൂട്ടിചേർത്തു.

കഴിഞ്ഞ അക്കാഡമിക് വർഷത്തെ പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്കുളള പുരസ്കാരങ്ങൾ പരിപാടിയിൽ വിതരണം ചെയ്തു.പുതിയ അധ്യയന വർഷത്തേക്കുളള പഠന പദ്ധതി മദ്രസാ പ്രിൻസിപ്പൽ അവതരിപ്പിച്ചു. ഈ വർഷം മുതൽ അമ്മാൻ ബ്രാഞ്ച് കമ്യൂണിറ്റി സ്കൂളിൽ എല്ലാ ശനിയാഴ്ചയും രാവിലെ 8 മുതൽ മദ്രസ നടന്നു വരുന്നുണ്ട്. അറബി ഭാഷ,ഖുർആൻ ഹിഫ്ള് ,തജ്വീദ്,ഇസ് ലാമിക ബാലപാഠങ്ങൾ,ചരിത്രം,അനുഷ്ഠാനം, കൂടാതെ മലയാള ഭാഷ പ്രത്യേമായുളള പഠന വിഷയമായും പഠിപ്പിക്കപ്പെടുന്നുണ്ട്. വിവരങ്ങൾക്ക് : 65829673, 97229452.

ഐഐസി സാൽമിയ യൂണിറ്റ് പ്രസിഡന്‍റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുറിം കരിയാട് സ്വാഗതവും അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു. മുഹമ്മദ് സാജൻ,മുബാറക് കാംബ്രത്ത്,മനാഫ് മത്തോട്ടം നജീബ് ഹംസ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ