കുവൈത്തിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പിനോയ് ഫിയസ്റ്റ ഫെസ്റ്റിവലിന് തുടക്കം
Monday, September 24, 2018 8:01 PM IST
സാല്‍മിയ (കുവൈത്ത്) : കുവൈത്ത് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് വര്‍ഷം തോറും സംഘടിപ്പിക്കാറുള്ള ഫിലിപ്പീൻ ഫെസ്റ്റിവല്‍ - പിനോയ് ഫിയസ്റ്റക്ക് തുടക്കമായി. ഫിലിപ്പീൻ എംബസി വൈസ് കൗണ്‍സില്‍ - ചാള്‍സന്‍ സി. ഹെര്‍മൂസുറ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

സെപ്റ്റംബര്‍ 29 വരെ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവലില്‍ പരമ്പരാഗത ഭക്ഷണ വിഭവങ്ങളുടെയും പരമ്പരാഗത കലാരൂപങ്ങളുടെയും പ്രദര്‍ശനവും നടക്കും.ഫിലിപ്പീന്‍സ് എംബസി അധികൃതരും ലുലു റീജണല്‍ ഡയറക്ടര്‍ മുഹമ്മദ് ഹാരിസും ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ