റിയാദ്: റിയയുടെ സ്ഥാപക അംഗവും പ്രസിഡന്റ്, സെക്രട്ടറി, ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ബാലചന്ദ്രൻ നായർക്കും പത്നി ജയ ബാലചന്ദ്രനും റിയയുടെ അംഗങ്ങളും കുടുംബങ്ങളും ചേർന്നാണ് യാത്രയയപ്പു നൽകിയത്. 25 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബാലചന്ദ്രൻ , ജയ കുടുംബത്തിന് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റിയ പ്രസിഡന്റ് അബ്ദുൾ സലാം എല്ലാവിധ ആശംസകളും നേർന്നു.
തുടർന്ന് സംസാരിച്ച സെക്രട്ടറി ബിജു ബാലേട്ടന്റെ സംഘടനാ പാടവവും സഹൃദവസ്വഭാവവും എടുത്ത് പറയുകയുണ്ടായി. തുടർന്ന് പൈലി ആന്റണി, ഇബ്രാഹിം സുബ്ഹാൻ, ജോർജ്, നസീർ, ക്ലീറ്റസ് , മെഹബൂബ്, മഗേഷ്, മോഹൻ പോന്നത്ത്, ഇസക്കി, ബിനു, ജോസഫ്, വിപിൻ, വാസു, രാജേഷ്, ഹരി നായർ തുടങ്ങിയ നിരവധിപേർ ആശംസകൾ അർപ്പിച്ചു. ആശംസകൾ മണിക്കൂറുകളോളം നീണ്ടു നിന്നു. ബാലേട്ടന്റെ റിയയുടെ ജീവകാരുണ്യ സാമൂഹിക മേഖലകളിലെ സജീവ പ്രവർത്തനത്തെ എല്ലാ പ്രാസംഗികരും പ്രകീർത്തിച്ചു. പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ബാലചന്ദ്രനും വനിതാ പ്രധിനിധികൾ സംയുക്തമായി ചേർന്നു ജയ ബാലചന്ദ്രനും ഉപഹാരങ്ങൾ നൽകുകയും ചെയ്തു.
റിപ്പോർട്ട്: ഷെറിൻ ജോസഫ്