പ്ര​ള​യ​ദു​ര​ന്തം: ഫോ​ക് ആ​ദ്യ ഗ​ഡു ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി
Wednesday, September 19, 2018 11:29 PM IST
കു​വൈ​ത്ത്: കേ​ര​ളം നേ​രി​ട്ട സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് മു​ന്നോ​ട്ട് വ​രു​ന്ന ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി സ​മൂ​ഹ​ത്തോ​ട് തോ​ളോ​ടു തോ​ൾ ചേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കു​വൈ​ത്തി​ലെ ക​ണ്ണൂ​ർ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്) മെ​ന്പ​ർ​മാ​രി​ൽ നി​ന്നും കു​വൈ​ത്ത് സ​മൂ​ഹ​ത്തി​ൽ നി​ന്നും സ്വ​രൂ​പി​ച്ച ആ​ദ്യ​ഘ​ട്ട തു​ക​യാ​യ അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ ഡി​ഡി ഫോ​ക്ക് മു​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു ആ​ന്‍റ​ണി, മു​ൻ സി​സി അം​ഗ​ങ്ങ​ളാ​യ വി​ജ​യ​ൻ അ​ര​യ​ന്പ​ത്ത്, പ​വി​ത്ര​ൻ മ​ട്ട​മ്മ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ ഓ​ഫീ​സി​ലെ​ത്തി കൈ​മാ​റി.

ഫോ​ക് പ​തി​മൂ​ന്നാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ന​വം​ബ​ർ 16നു ​ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ബ്ബാ​സി​യ​യി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന ക​ണ്ണൂ​ർ മ​ഹോ​ത്സ​വ​ത്തി​നു​ശേ​ഷം ര​ണ്ടാം​ഘ​ട്ട തു​ക കൈ​മാ​റു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ