പ്ര​ള​ദു​ര​ന്തം: കു​വൈ​ത്ത് മ​ല​യാ​ളി സ​മാ​ജം ധ​ന​സ​ഹാ​യം ന​ൽ​കി
Wednesday, September 19, 2018 11:22 PM IST
കു​വൈ​ത്ത്: കേ​ര​ള​ത്തി​ലെ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ പ​ഠ​നോ​പ​ക​ര​ങ്ങ​ൾ ന​ഷ്ട​പെ​ട്ട വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സ്കൂ​ൾ ബാ​ഗു​ക​ളും യൂ​ണി​ഫോ​മു​ക​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​ന് കു​വൈ​ത്ത് മ​ല​യാ​ളി സ​മാ​ജം (കെഎം​എ​സ് ) ധ​ന സ​ഹാ​യം ന​ൽ​കി.

എ​റ​ണാ​കു​ളം ഡി​സ്ട്രി​ക്ട് എ​ഡ്യൂ​ക്കേ​ഷ​ന​ൽ ഓ​ഫീ​സ​ർ​ക്കു​വേ​ണ്ടി നോ​ർ​ത്ത് പ​റ​വൂ​ർ എ​ഇ​ഒ ല​ത ടീ​ച്ച​ർ കെഎംഎ​സ് വെ​ൽ​ഫ​യ​ർ ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ ഗോ​പി​നാ​ഥ​നി​ൽ നി​ന്നും ഫ​ണ്ട് ഏ​റ്റു​വാ​ങ്ങി. എ​ഇ​ഒ ഓ​ഫീ​സ് മീ​റ്റിം​ഗ് ഹാ​ളി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ ബ്ലോ​ക്ക് റി​സ​ർ​ച്ച് ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ചി​ത​മാ​യ സ​മ​യ​ത്ത് വി​ദ്യാ​ർ​ത്ഥി​ക​ളെ സ​ഹാ​യി​ക്കു​വാ​ൻ മു​ന്നോ​ട്ടു​വ​ന്ന പ്ര​വാ​സി സം​ഘ​ട​ന​യാ​യ കു​വൈ​ത്ത് മ​ല​യാ​ളി സ​മാ​ജ​ത്തെ ല​ത ടീ​ച്ച​ർ അ​ഭി​ന​ന്ദി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ