സെ​ന്‍റ​ർ ഫോ​ർ ഇ​ന്ത്യ സ്റ്റ​ഡീ​സ് സ​മ്മേ​ള​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു
Wednesday, September 19, 2018 11:18 PM IST
കു​വൈ​ത്ത് : മ​ഹാ​പ്ര​ള​യം വി​ത​ച്ച ദു​ര​ന്ത​ത്തി​ൽ വി​ല​പി​ക്കു​ന്ന കേ​ര​ള​ത്തി​ന്‍റെ പു​ന​ർ​നി​ർ​മ​തി എ​ന്ന ല​ക്ഷ്യ​ത്തെ കേ​ന്ദ്രി​ക​രി​ച്ചു സെ​ന്‍റ​ർ ഫോ​ർ ഇ​ന്ത്യ സ്റ്റ​ഡീ​സ് കു​വൈ​ത്തി​ൽ വി​വി​ധ ച​ർ​ച്ചാ സ​മ്മേ​ള​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. കു​വൈ​ത്തി​ലെ പ്ര​വാ​സി മേ​ഖ​ലി​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക ശാ​സ്ത്ര​വാ​ണി​ജ്യ​ആ​രോ​ഗ്യ രം​ഗ​ത്തെ പ്ര​ശ​സ്ത​രാ​യ വ്യ​ക്തി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത് .

"പ്ര​ള​യാ​ന​ന്ത​ര കേ​ര​ളം വി​ലാ​പം അ​തി​ജീ​വ​നം​' എ​ന്ന വി​ഷ​യ​ത്തി​ൽ ആ​ദ്യ​ഘ​ട്ട പൊ​തു ച​ർ​ച്ച സെ​പ്റ്റം​ബ​ർ 21 വെ​ള്ളി​യാ​ഴ്ച്ച 5.30 ന് ​അ​ബ്ബാ​സി​യ ഫോ​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു. സാം ​പൈ​നും​മൂ​ട്, ഹ​മീ​ദ് കേ​ളോ​ത്ത്, വി.​പി വി​ജ​യ​രാ​ഘ​വ​ൻ, ജ്യോ​തി​ദാ​സ് തൊ​ടു​പു​ഴ, പ്ര​വീ​ണ്‍ വാ​സു​ദേ​വ​ൻ, സ​ണ്ണി മ​ണ്ണാ​ർ​ക്കാ​ട്, ബ​ബി​ത ബ്രൈ​റ്റ്, അ​ബ്ദു​ൽ റ​ഹ്മാ​ൻ ത​ങ്ങ​ൾ, വി​ഭീ​ഷ് തി​ക്കോ​ടി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​താ​ണ്.

സാ​ൽ​മി​യ, ഫ​ർ​വാ​നി​യ, ഫ​ഹാ​ഹീ​ൽ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന തു​ട​ർ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം സെ​ന്‍റ​ർ ഫോ​ർ ഇ​ന്ത്യ സ്റ്റ​ഡീ​സ് ത​യ്യാ​റാ​ക്കു​ന്ന സ​മ​ഗ്ര റി​പ്പോ​ർ​ട്ട് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്ന് പ്ര​സി​ഡ​ൻ​റ്റ് മ​ഹാ​ദേ​വ​ൻ അ​യ്യ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍