സ​ന്ദ​ർ​ശ​ക വി​സ​യി​ൽ ഇ​ള​വു വ​രു​ത്തി കു​വൈ​ത്ത് അ​ധി​കൃ​ത​ർ
Tuesday, September 18, 2018 10:45 PM IST
കു​വൈ​ത്ത് സി​റ്റി : ഭാ​ര്യ​യ്ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള സ​ന്ദ​ർ​ശ​ക വി​സ മൂ​ന്നു മാ​സ​മാ​ക്കി നി​ജ​പ്പെ​ടു​ത്തി​യ​താ​യി അ​ഭ്യ​ന്ത​ര വ​കു​പ്പി​ലെ പൗ​ര​ത്വ പാ​സ്പ്പോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ ഷെ​യ്ഖ് ഫൈ​സ​ൽ അ​ൽ ന​വാ​ഫ് അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം എ​ല്ലാ പാ​സ്പ്പോ​ർ​ട്ട് ഓ​ഫീ​സി​ക​ളി​ലും അ​റി​യി​ച്ച​താ​യി പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

കു​ടും​ബ​ത്തോ​ടൊ​പ്പം കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യെ​ന്ന മാ​നു​ഷി​ക​മാ​യ നന്മ പ​രി​ഗ​ണി​ച്ചാ​ണ് പു​തി​യ തീ​രു​മാ​ന​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഒ​രു മാ​സ​ത്തേ​ക്ക് വി​സ ല​ഭി​ച്ച​വ​ർ പു​തി​യ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ച്ചാ​ൽ മൂ​ന്നു മാ​സ​ത്തെ കാ​ലാ​വ​ധി​യു​ള്ള വി​സ ല​ഭി​ക്കു​മെ​ന്നും മ​റ്റു വി​സ​ക​ൾ​ക്ക് ഒ​രു മാ​സ​ത്തെ കാ​ലാ​വ​ധി​യേ ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​ഭ്യ​ന്ത​ര വ​കു​പ്പ് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ