അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു പ്ര​ള​യ​ബാ​ധി​ത​രു​ടെ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഒ​ത്തു​ചേ​ര​ൽ
Tuesday, September 18, 2018 10:42 PM IST
അ​ൽ​ഖോ​ബാ​ർ: പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖോ​ബാ​ർ ഘ​ട​ക​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ പ്ര​ള​യ ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​വ​രു​ടെ​യും നാ​ട്ടി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ​യും ഒ​ത്തു​ചേ​ര​ൽ സം​ഘ​ടി​പ്പി​ച്ചു.

പ്ര​ള​യ​ദി​ന​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് അ​ൽ​പ​ദൂ​രം മാ​റി ച​ങ്ങാ​ട​ത്തി​ൽ പോ​യി വീ​ട്ടി​ലെ​ത്തി​യ അ​നു​ഭ​വം മു​ത​ൽ വീ​ടി​ന്‍റെ ര​ണ്ടു നി​ല​യി​ലും വെ​ള്ളം ക​യ​റി എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​ർ വ​രെ ത​ങ്ങ​ളു​ടെ അ​നു​ഭ​വം അ​യ​വി​റ​ക്കി. അ​ബ്ദു​ൽ ക​രീം ആ​ലു​വ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ഷൈ​നോ​ദ് തൃ​ശൂ​ർ, ജ​യ​കു​മാ​ർ ഇ​രി​ഞ്ഞാ​ല​ക്കു​ട, ടി.​ജി. രാ​ജു പ​ത്ത​നം​തി​ട്ട, ഷി​ബു പ​ന്ത​ളം, ഫൈ​സ​ൽ കൈ​പ്പ​മം​ഗ​ലം, ആ​കേ​ഷ് തി​രു​വ​ല്ല, അ​ഷ്റ​ഫ് ആ​ക്കോ​ട്, ഫി​ലി​പ് ജോ​ർ​ജ്, അ​ഡ്വ.​സാ​ജി​ദ്, ടോ​മി കു​ര്യാ​ക്കോ​സ്, ജോ​ർ​ജ് എ​റ​ണാ​കു​ളം എ​ന്നി​വ​ർ അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ വി​വ​രി​ച്ചു.

കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ജ​ന​ത​യും ഒ​റ്റ​ക്കെ​ട്ടാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഒ​രേ മ​ന​സോ​ടെ ഇ​റ​ങ്ങി​യ​ത് പ്ര​ള​യം ബാ​ക്കി​വ​ച്ച ന·​യാ​ണെ​ന്നും വോ​ള​ണ്ടി​യ​ർ സേ​വ​നം അ​നു​ഷ്ഠി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി നേ​താ​ക്ക​ളാ​യ എം.​കെ. ഷാ​ജ​ഹാ​ൻ തി​രു​വ​ന​ന്ത​പു​രം, അ​ബ്ദു​ൽ റ​ഷീ​ദ് ര​ണ്ട​ത്താ​ണി, സി​റാ​ജ് ത​ല​ശേ​രി, കെ.​എം. സാ​ബി​ഖ് എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം